മഴവിൽ അഴകായി ഒരായിരം കനവിൽ
മിഴികൾ ചിമ്മിചിമ്മി തുറന്ന്
നെഞ്ചിൽ മെല്ലെ മെല്ലെ തൊട്ട്
കാതിൽ ചൊല്ലി ചൊല്ലി ഇഷ്ട്ടം ഇഷ്ട്ടം
തിരയിൽ ഒഴുകി ഒഴുകി അലിഞ്ഞ്
ഒന്നായി പാടിപ്പാടി പ്രണയം പ്രണയം
മഴവിൽ അഴകായി ഒരായിരം കനവിൽ
നിക്കാഹിൻ മുബാറക് (മാഷാ അള്ളാ)
ആ അള്ളാ സലാം (മാഷാ അള്ളാ)
ഓ യെ നെഞ്ചിനുള്ളിൽ മധുരം (മധുരം)
തട്ടമിട്ടൊരഴകായി (അഴകായി)
വാനമ്പാടി മൂളും ഇശലായി നീ
പ്രണയം കരിമഷിയിൻ കണ്ണിൽ (കണ്ണിൽ)
കുപ്പിവള കൈയ്യാൽ (കൈയ്യാൽ)
മുത്തുമണി പൊഴിയും ഗാനം നീ
അതിലലിയാനായി ഞാനും വന്നോട്ടെ
മിഴികൾ ചിമ്മിചിമ്മി തുറന്ന്
നെഞ്ചിൽ മെല്ലെ മെല്ലെ തൊട്ട്
കാതിൽ ചൊല്ലി ചൊല്ലി ഇഷ്ട്ടം ഇഷ്ട്ടം
തിരയിൽ ഒഴുകി ഒഴുകി അലിഞ്ഞ്
ഒന്നായി പാടിപ്പാടി പ്രണയം പ്രണയം