LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Darajapoo Reprised Version

Apple Music logo
Deezer logo
Spotify logo
Lyrics
ധരജപൂ മോളല്ലേ
ലൈല നീ എൻ്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ
യാ ഹബീബി
എൻ്റെ മുൻപിൽ നീ എത്തി ചേർന്നില്ലേ
മൗത്തോളം വേർപെട്ട ജീവിതം
ഇനി ഇല്ലല്ലോ

നമ്മെ രാജാവന്നു കൽത്തുറുങ്കിലടച്ചില്ലേ
ഏതോ മരുഭൂവിൽ നമ്മെ കൊണ്ടിട്ടെറിഞ്ഞില്ലേ
ദാഹം പൂണ്ടേറ്റം നാം തീരം നോക്കി ഇഴഞ്ഞില്ലേ
ഈ മണ്ണിൻ കാറ്റിൽ അന്യോന്യം വേർപെട്ടകന്നില്ലേ

അമ്പിളിമാമൻ്റെ നാട്ടിൽ നാം പറന്നെത്തേണം
ആകാശം നീളെ മഴവില്ലൂഞ്ഞാലിലാടേണം
ഹൂറികളോടൊത്ത് ആടി പാടി രസിക്കേണം
നക്ഷത്രത്തോപ്പിൽ നാം ചുംബിച്ചൊന്നായ് ഉറങ്ങേണം
ധരജപൂ മോളല്ലേ
ലൈല നീ എൻ്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other