എന്നോടുള്ള കേപ്പിരിശത്താലേ
നിൻ്റെ ഹാലും കോലം കണ്ടെൻ്റെ
ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ
പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
മുഖത്തോടു മുഖം നോക്കി കരഞ്ഞാനന്ദക്കണ്ണീരാൽ
തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ
ഓഹോ ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന്
നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ
നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല
മൗതോളം മറ്റാര്‍ക്കും ഞാൻ നിന്നെ നൽകില്ലാ
മാലിക് ഉല്‍ മുൽക്കു വിധിച്ചാല്‍
യാത്രയാക്കുന്നു നിന്നെ മാസ്സലാമാ