LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chirakaarnna Mounam

Apple Music logo
Deezer logo
Spotify logo
Lyrics
ചിറകാർന്ന മൗനം
ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ
മിഴിയാലേ ഓതി

കളിവാക്ക് ചൊല്ലി
കരളിൻ്റെ ഉള്ളിൽ
ഒരുപാട് നാളായ്
ഇതിയാനും ഉണ്ടേ

തിങ്കൾ തുളുമ്പും
അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ
വിടരും കൽഹാരം
ചിറകാർന്ന മൗനം

ഹൃദയം കവർന്നു
അഴകുള്ള നാണം
ഷാരോൺ കിനാവിലെ
മാതളം പൂത്തു

പ്രേമം പകർന്നു
അഭിഷേക തൈലം
സീയോൺ തടങ്ങളിൽ
സൗരഭ്യമൂർന്നു

എൻ ശ്വാസവേഗം
അളകങ്ങളാടി
അധരം കവർന്നു
മാധുര്യ തീർത്ഥം
ചിറകാർന്ന മൗനം

ഫറവോൻ്റെ തേരിൽ
പെൺകുതിരയന്ന്
ശലമോൻ്റെ ഗീതികൾ
വാഴ്ത്തുന്നു നിന്നെ

ശരപ്പൊളി മാല്യം
അണിയിച്ചു മാറിൽ
അത് നിൻ വിരൽപ്പൂ
നോവിച്ചു എന്നെ

നിന്നിൽ ഞാനെന്നെ
പകരുന്ന നേരം
അനുരാഗമന്നാ
ഉതിരുന്നു മണ്ണിൽ
ചിറകാർന്ന മൗനം
ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ
മിഴിയാലേ ഓതി

കളിവാക്ക് ചൊല്ലി
കരളിൻ്റെ ഉള്ളിൽ
ഒരുപാട് നാളായ്
ഇതിയാനും ഉണ്ടേ

തിങ്കൾ തുളുമ്പും
അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ
വിടരും കൽഹാരം

WRITERS

Anilkumar Panachoor, Afzal K M

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist