LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Eriveyilu Kollum

Apple Music logo
Deezer logo
Spotify logo
Lyrics
എരിവെയിലു കൊള്ളും
കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു
തണലേകുമോ
ചൊരിമണലു ചിക്കും
ഇളയവളു കെഞ്ചി
എന്നമ്മ ഇനി
വലിയൊരിര തേടുമോ
കുഞ്ഞുകൊക്കില്‍
അന്നമേകാന്‍
അമ്മയായ് ഞാന്‍
പാഞ്ഞു പോകുന്നിതാ
എരിവെയിലു കൊള്ളും
കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു
തണലേകുമോ
ചൊരിമണലു ചിക്കും
ഇളയവളു കെഞ്ചി
എന്നമ്മ ഇനി
വലിയൊരിര തേടുമോ

കാലന്‍ പരുന്തോ
നഖമോടെ നിന്നെ
കാലില്‍ കുരുക്കാന്‍
വരില്ല പൊന്നേ
ഒറ്റയ്ക്കു നിങ്ങള്‍
ഇര തേടുവാനോ
ആകും വരേയ്ക്കും
ഞാന്‍ കാവലല്ലേ
അമ്മ നിങ്ങള്‍ക്കു
നല്‍കുന്നൊരീ വാക്കുകള്‍
കേള്‍ക്കുമെന്നാല്‍
വരില്ലാത്മനൊമ്പരങ്ങള്‍
പാതിരാവിന്‍
കൂരിരുട്ടില്‍
കണ്ണു രണ്ടും
റാന്തലാകുന്നിതാ
എരിവെയിലു കൊള്ളും
കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു
തണലേകുമോ
ചൊരിമണലു ചിക്കും
ഇളയവളു കെഞ്ചി
എന്നമ്മ ഇനി
വലിയൊരിര തേടുമോ

കായല്‍പ്പരപ്പിന്‍
കുഞ്ഞോളമെല്ലാം
കാലില്‍ കിലുങ്ങും
ചിലങ്ക തന്നെ
അങ്ങേക്കരെ നിന്നൊരു
തോണിയേറി
ഇങ്ങോട്ടൊരാളോ വിരുന്നു
വന്നാലെൻ്റെ
കുഞ്ഞിക്കിടാങ്ങൾ‌ക്കു
താങ്ങെങ്കിലോ
എൻ്റെ ഉള്ളിൻ്റെ
കൂട്ടായിരുന്നെങ്കിലോ
പിന്നെയെന്നും
ഭീതി മാറും
നൊമ്പരങ്ങള്‍
മാഞ്ഞു പോകില്ലയോ
എരിവെയിലു കൊള്ളും
കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു
തണലേകുമോ
ചൊരിമണലു ചിക്കും
ഇളയവളു കെഞ്ചി
എന്നമ്മ ഇനി
വലിയൊരിര തേടുമോ
കുഞ്ഞുകൊക്കില്‍
അന്നമേകാന്‍
അമ്മയായ് ഞാന്‍
പാഞ്ഞു പോകുന്നിതാ
എരിവെയിലു കൊള്ളും
കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു
തണലേകുമോ
ചൊരിമണലു ചിക്കും
ഇളയവളു കെഞ്ചി
എന്നമ്മ ഇനി
വലിയൊരിര തേടുമോ

WRITERS

Sarath Chandra Varma, Afzal K M

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist