LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maanathu Udichathu

Apple Music logo
Deezer logo
Spotify logo
Lyrics
മാനത്തുദിച്ചതു
മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാളെ
ഇനി പാറിപ്പറക്കണം
പാട്ടൊന്നു പാടണം
കൂടെയിരിക്കാൻ വാ ഹോയ്
എത്താ കൊമ്പില്ല
ഇനിയും വിട്ടാൽ വീഴില്ല
കിട്ടാ പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

കനവുകൾ ഇന്നിതിലേ
കതിരൊളി ഇന്നരികെ
കനലുകൾ ഒന്നകലെ
കുളിരല വന്നിവിടെ

എങ്ങെങ്ങും
പൊന്നോണക്കിളി
വന്നതുപോലുണര് ഹോയ്
എത്താ കൊമ്പില്ല ഇനിയും
വിട്ടാൽ വീഴില്ല
കിട്ടാ പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

വിണ്ണിലൊരു ബാൻഡടി
കൊമ്പു കുഴൽ കോൽക്കളി
ഇടവക പള്ളിയിൽ
വരിയായ് വേൺമേഘം

പുഞ്ചവയൽ കതിരുമായ്
കൊഞ്ചിവരും പ്രാവുകൾ
വെള്ളി മണൽപ്പായയിൽ
നുരയും പാൽച്ചിരി

കാലത്തെ ഓരത്ത്
പൂക്കൾ വിൽക്കണ പൂക്കാരി
കുന്നോളം പൂ കൊണ്ടു
ആകെ മൂടണം
വഴിയൊരുക്കണം
മാനത്തുദിച്ചതു
മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാളെ
ഇനി പാറിപ്പറക്കണം
പാട്ടൊന്നു പാടണം
കൂടെയിരിക്കാൻ വാ ഹോയ്
എത്താ കൊമ്പില്ല
ഇനിയും വിട്ടാൽ വീഴില്ല
കിട്ടാ പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

കന്നി വെയിൽ കാവടി
തുള്ളി വരും തേരൊലി
ഇനിയൊരു കാറ്റാടി
തണലിൻ പൂമഞ്ചം
കണ്ണിലൊരു നീർമണി
ഇന്നതിലോ പുഞ്ചിരി
ഇളനീർരമൃതുപോൽ
നിറയും ഉല്ലാസം
ആ കൈയിൽ ഈ കൈയിൽ
ഓരോ രാവിനും ആളണം
വാടാതെ മായാതെ
തേരായ് മിന്നണ
മെഴുകുതിരികൾ
മാനത്തുദിച്ചതു
മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാളെ
ഇനി പാറിപ്പറക്കണം
പാട്ടൊന്നു പാടണം
കൂടെയിരിക്കാൻ വാ ഹോയ്
എത്താ കൊമ്പില്ല
ഇനിയും വിട്ടാൽ വീഴില്ല
കിട്ടാ പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല
കനവുകൾ ഇന്നിതിലെ
കതിരൊളി ഇന്നരികെ
കനലുകൾ ഒന്നകലെ
കുളിരല വന്നിവിടെ
എങ്ങെങ്ങും
പൊന്നോണക്കിളി
വന്നതുപോലുണരു ഹോയ്
എത്താ കൊമ്പില്ല
വിട്ടാൽ വീഴില്ല
കിട്ടാ പൂവില്ല ഇനിയും
തൊട്ടാൽ പൊള്ളില്ല
എത്താ കൊമ്പില്ല
ഇനിയും വിട്ടാൽ വീഴില്ല
കിട്ടാ പൂവില്ല ഇനിയും
തൊട്ടാൽ പൊള്ളില്ല

WRITERS

AFZAL YUSUFF, RAFEEQ AHMAD

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist