LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mazhayil Nirayum

Apple Music logo
Deezer logo
Spotify logo
Lyrics
തന്നാ നന്നാ നാനെ ഓ
തന്നാ നന്നാ നാനെ ഓ
തന്നാ നന്നാ നാനാ ഓ

മഴയില്‍ നിറയും
പുഴപോലെ
ഇളവെയിലില്‍
പകലിന്‍ ചിരിപോലെ

മഞ്ഞലയില്‍ നാം
മലപോലെ
കാര്‍മുകിലില്‍
മഴവില്‍ക്കൊടിപോലെ

നിറയുകയാണെന്‍
ഹൃദയവനം
പ്രിയസഖി നീ
അണയേ ചാരേ

മഴയില്‍ നിറയും
പുഴപോലെ
ഇളവെയിലില്‍
പകലിന്‍ ചിരിപോലെ

നീലനിലാവിലലിഞ്ഞ
വികാരമൊഴിഞ്ഞു
മറഞ്ഞൊരു രാവുകളില്‍
ചുംബനമേറ്റു വിടര്‍ന്നൊരു
ചെമ്പക മുല്ലയിലൂറിയ
തേനലയില്‍

ആ പാറിവരും
പതിവായി വരും
മൃദുശ്യാമ മനോഹര
ശലഭം നീ

ജന്മമതില്‍
പല ജന്മമതില്‍
ഇനിയെന്നും
പിരിയാപ്രണയം നീ

മഴയില്‍ നിറയും
പുഴപോലെ
ഇളവെയിലില്‍ പകലിന്‍
ചിരിപോലേ

ദേവസുഗന്ധമലിഞ്ഞൊരു
ശയ്യയില്‍
കാമുക കാമന
തഴുകുമ്പോള്‍
ഈറനണിഞ്ഞകലേ
ഒരു ചന്ദ്രിക
തേങ്ങലൊതുക്കീ
മയങ്ങുമ്പോള്‍
ഹോ അമ്പുകളില്‍
മലരമ്പുകളില്‍
ശരശയ്യകള്‍ നെയ്യും
ചന്തം നീ
രാഗിണിയായ്
അനുരാഗിണിയായ്
എന്‍ പ്രാണനില്‍
അലിയും പ്രണയം നീ

മഴയില്‍ നിറയും
പുഴപോലെ
ഇളവെയിലില്‍
പകലിന്‍ ചിരിപോലെ
നിറയുകയാണെന്‍
ഹൃദയവനം
പ്രിയസഖി നീ
അണയേ ചാരേ
മഴയില്‍ നിറയും
പുഴപോലെ
ഇളവെയിലില്‍
പകലിന്‍ ചിരിപോലേ

തന്നാ നന്നാ നാനാ
തന്നാ നന്നാ നാനാ
തന്നാ നന്നാ നാനാ

WRITERS

MURUGAN KATTAKADA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist