എൻ്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും

അത്തറൊന്നു വേണ്ടേ എൻ്റെ കൂട്ടുകാരാ
നിൻ്റെ പുഞ്ചിരിപ്പാലിനുള്ളിലെ
നിൻ്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാൻ
നിൻ്റെ നെഞ്ചിലെ ദഫു മുട്ടുമായ് എന്നുമെൻ്റെയാവാൻ
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാൻ
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാൻ
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവച്ചുവെന്നോ
എൻ്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ എൻ്റെ കൂട്ടുകാരാ
തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ
തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപ്പോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും
കൈത്താളമിട്ടൊന്നു പാടുവാൻ
കൈത്താളമിട്ടൊന്നു പാടുവാൻ
എത്രവട്ടമെൻ കാൽ ചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ