ഹോ സൈന ഹോ സൈന സൈന (ഹോ സൈന)
ഞാനും വരട്ടെ ഞാനും വരട്ടെ (ഹോ സൈന)
ഓടക്കുഴലൂതികൊണ്ടടുത്തിരിക്കാം
ഒരുമരച്ഛായയിൽ കിടന്നുറങ്ങാം
കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
ഞാനും വരട്ടെ ഞാനും വരട്ടെ
പടവെട്ടി ജയിച്ചു വാ മുറതമ്പുരാനെ
ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം
മണിക്കച്ച അഴിച്ചുതാ മലർ വെണ്ണിലാവേ
ഇന്നേഴര വെളുപ്പിനു കുളികഴിഞ്ഞിലക്കുറി
തൊഴുതെടുത്താരോടും പോരാടും ഞാൻ
ഞാനും വരട്ടെ ഹേയ് ഞാനും വരട്ടെ
നിഴൽചിത്ര കഥയിലെ നായികയായ്
ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ
മനസിൻ്റെ വഴിവക്കിലൊരുമിച്ചു നാം
മരണത്തിലായാലും പിരിയില്ല പൊന്നേ
ഒന്നായവർ പലവഴി പിരിഞ്ഞതും
ഇരുമനം ഓർമ്മയിൽ ഒരുമിച്ചതും
കണ്ണീരിൻ്റെ നനവുള്ള കടപ്പുറത്തൊരു യുഗം
കാമുകർ അവരുടെ കാണാത്ത കല്യാണമായ്
ഞാനും വരട്ടെ ഞാനും വരട്ടെ
ഓടക്കുഴലൂതികൊണ്ടടുത്തിരിക്കാം
ഹേ ഹേ ഒരുമരച്ഛായയിൽ കിടന്നുറങ്ങാം
കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
ഞാനും വരട്ടെ ഞാനും വരട്ടെ
മാമ്പൂ പൂക്കും മാസമല്ലേ (ഹോസൈന)