LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sneham Thenalla

Apple Music logo
Deezer logo
Spotify logo
Lyrics
സ്നേഹം തേനല്ലാ ഓഹോഹോ
നോവിൻ കയ്പല്ലാ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ
മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ ഓഹോഹോ ഓഹോഹോ ഓഹോഹോ ഓ

ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി(ആഹാ ഓഹോ ഉം ഹും )
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി
ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി
തളരും നേരത്തോ കരളിൻ കടവത്തായ്
ആരുണ്ട് തുണയായീ വേറെ
ഏ തളരും നേരത്തോ കരളിൻ കടവത്തായ്
ആരുണ്ട് തുണയായീ വേറെ
നല്ല പവിഴങ്ങളിനിയെന്തീനേറെ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ ഓഹോഹോ ഓഹോഹോ ഓഹോഹോ ഓ

തന്നാനാനാനേ ആആആആ

കൈയ്യെത്തും ദൂരത്തെ അമ്പിളി നീയല്ലേ (ആഹാ ഓഹോ ഉം ഹും )
ജന്മത്തിൻ തീരത്തെ കൈത്തിരി നീയല്ലേ
എരിയും വെയിലത്തും ചൊരിയും മഴയത്തും
വിരിയുന്ന കുട തന്നെയല്ലേ
ഹേയ് എരിയും വെയിലത്തും ചൊരിയും മഴയത്തും
വിരിയുന്ന കുട തന്നെയല്ലേ
കാറ്റിലുലയാത്ത തിരിനാളമല്ലേ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ
മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ ഓഹോഹോ ഓഹോഹോ ഓഹോഹോ ഓ

WRITERS

SARATH CHANDRA VARMA

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other