LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ithile Nee Duet Version

Apple Music logo
Deezer logo
Spotify logo
Lyrics
ഇതിലേ നീ എന്തേ വന്നില്ലാ
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ
വൗ വൗ നൂറു കിനാവുകള്‍
വൗ വൗ നൂറു നിറങ്ങളായ്
ഓമലേ

ഇതിലേ നീ എന്തേ വന്നില്ലാ
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ
വൗ വൗ നൂറു കിനാവുകള്‍
വൗ വൗ നൂറു നിറങ്ങളായ്

റ്റാര റ്റാര റ്റാര

പകല്‍ മായും നേരത്ത്
തിരയെണ്ണിത്തിരയെണ്ണി
കടലോരത്തലയാന്‍ നീ വന്നില്ലാ

വെറുതെയെന്‍ മുടിയിഴയില്‍
വിരലോടിച്ചോടിച്ചു
പറയരുതാക്കാര്യം
കാതില്‍ ചൊല്ലീല്ലാ

വെയില്‍ ചായും കുന്നിന്മേല്‍
മഴ ചാറും നേരം
മഴവില്ലിന്‍ പീലി പെറുക്കാനെത്തീലാ

ഒരു മുകിലിന്‍ മോഹങ്ങള്‍
അനുരാഗം ചൂടും
ആകാശത്താഴ്വരയില്‍ നീ വന്നില്ലാ
വൗ വൗ നൂറു കിനാവുകള്‍

വൗ വൗ നൂറു നിറങ്ങളായ്
ഓമലേ

ഉം ഉം
റ്ററ്ററ്റാര നം നാ നാ

മൗനത്തിന്‍ ആഴത്തില്‍
അളവില്ലാ സ്വപ്‌നങ്ങള്‍
കൈക്കുമ്പിള്‍ നിറയെ കോരിയെടുക്കാം

പ്രണയത്തിന്‍ നീലിമയില്‍
എന്തേ നീ വന്നില്ലാ
എന്നോടൊത്തിതു വഴി നീ വന്നില്ലാ

ഒരു പൂവിന്നിഷ്ടങ്ങള്‍
കുളിര്‍ ചൂടും നേരം
പുലര്‍മഞ്ഞിന്‍ തൂവലുമായ് നീ വന്നില്ലാ

കിളിവാതില്‍ ചാരാതെ
മിഴി രണ്ടും നീട്ടി
എതിര്‍ വാനച്ചന്ദ്രിക പോല്‍ നീ നിന്നില്ലാ
വൗ വൗ നൂറു കിനാവുകള്‍

വൗ വൗ നൂറു നിറങ്ങളായ്
ജീവനേ

ഇതിലേ നീ എന്തേ വന്നില്ലാ
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ

മിഴിയറിയാതെ

മൊഴിയറിയാതെ

കരളുകളേതോ മധുരം തേടുമ്പോള്‍

വൗ വൗ നൂറു കിനാവുകള്‍

വൗ വൗ നൂറു നിറങ്ങളായ്

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist