LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Malayalam Shruthi

Apple Music logo
Deezer logo
Spotify logo
Lyrics
മലയാളം ശ്രുതിയുണരും
മധുവാസരമാണീ പ്രിയഗ്രാമങ്ങൾ
കായലിൻ ഓളവും ശ്യാമള തീരവും
കാകളി പാടിടുന്നേ
മഴയിറമ്പുമായ് വരും അരിയ തെന്നലും
വെയിലുമേറ്റു ചായാതെ കുരുന്നു പ്രായവും
കുമരകം എൻ പ്രിയ നാട്
സ്നേഹത്തിൻ വാത്സല്യം തൂവും നാട്
വേമ്പനാട്ടു കായലിൻ നെഞ്ചിടിപ്പിലെ താളമായ്
കാത്തിരിക്കുകയാണിവൾ

മലയാളം ശ്രുതിയുണരും
മധുവാസരമാണീ പ്രിയഗ്രാമങ്ങൾ

മറുനാടിൻ മിഴിതേടുന്ന
മറുകുള്ളവളാണീ നാടൻ പെണ്ണ്
നറുവെയിൽ നാണവും പുതുമഴ ഗന്ധവും
നുണക്കുഴി പുഞ്ചിരിയും
വഴിവിളക്കുമായ് വരും കുടിലിൻ ഓടവും
ഹരിതഭംഗി മായാതെ കായൽ ഓളവും
കുമരകം എൻ മരതകമായ്
കാവ്യത്തിൻ സൗന്ദര്യം തൂവും നാട്
വേമ്പനാട്ടു കായലിൻ നെഞ്ചിടിപ്പിലെ താളമായ്
കാത്തിരിക്കുകയാണിവൾ
മലയാളം ശ്രുതിയുണരും
മധുവാസരമാണീ പ്രിയഗ്രാമങ്ങൾ

WRITERS

OUSEPPACHAN, T KASHI JYOTHIS

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None