LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oruthikkupinnil

Apple Music logo
Deezer logo
Spotify logo
Lyrics
ഹേ
ഹെഹേ
ഹേ
ഹെഹേ

ഒരുത്തിക്ക് പിന്നിൽ പണ്ട്
നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി

ഇടയ്ക്കു നാം മതിൽ ചാടി
പടം കണ്ടു മടങ്ങുമ്പോൾ
പൊടിച്ചായ കുടിച്ചോരു കട ബാക്കീ

അതിൻ കടം ബാക്കീ

ഉറങ്ങാതെ കഴിച്ചതും
ഉണർന്നപ്പോൾ കൊതിച്ചതും
കളിച്ചതും ചിരിച്ചതും
ഒരു പോലേ
നിറം പോയൊരുടുപ്പിപ്പോൾ
അയക്കോലിലാടിയാടി
അതു കൊണ്ട വെയിൽക്കാലം
മറക്കാനോ

ഇഴ പോയ ഗിറ്റാറേതോ
മഴക്കാലമോർത്തിരിപ്പൂ
ചിതലുകളൊഴിച്ചിട്ട വരി മാത്രം

ഇഴ പോയ ഗിറ്റാറേതോ
മഴക്കാലമോർത്തിരിപ്പൂ
ചിതലുകളൊഴിച്ചിട്ട വരി മാത്രം

ഒരുത്തിക്ക് പിന്നിൽ പണ്ട്
നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി

ഹേ ഹേ ഹേ ഹേ ഹേ ഹേ

പല നാളുകഴിഞ്ഞിവിടെ
പല കാലമിഴഞ്ഞിതിലെ
തിരക്കിലും മടുപ്പിലും
ചിലതു ബാക്കീ
ഓർമ്മകൾ ഓർമ്മകളെ
വരൂ ഡീസലടിച്ചു തരൂ
ഇനി പോകുമീ വഴികളിലും
കൂടെയിരുന്നു തരൂ

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist