വെള്ളിയാമ്പൽ തിരികൊളുത്തും
തിങ്കളായ് നില്പ്പൂ നീ മാത്രം
താളം തുള്ളും ഈ ഈറൻ സ്വപ്നങ്ങൾ
എള്ളോളം നുള്ളിയെടുത്തൊട്ടേ ഞാൻ
മാറോളം മുങ്ങി നിവർന്നോട്ടെ
നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി
നവരാത്രി പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ
എള്ളോളം നുള്ളിയെടുത്തൊട്ടേ ഞാൻ
മാറോളം മുങ്ങി നിവർന്നോട്ടെ
നാണം മൂടും കണ്ണൊന്നെഴുതാൻ
ആരും കാണാ കാർമുകിലിൻ മഷി വേണം
എള്ളോളം നുള്ളിയെടുത്തൊട്ടേ ഞാൻ
മാറോളം മുങ്ങി നിവർന്നോട്ടെ
നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി
നവരാത്രി പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
പുഴയിന്നൊരു നാട്ടൻ പെണ്ണയോ
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
എള്ളോളം നുള്ളിയെടുത്തൊട്ടേ
ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ
മാറോളം മുങ്ങി നിവർന്നോട്ടെ