LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Panineer Poove

Apple Music logo
Deezer logo
Spotify logo
Lyrics
ഓ ഓ
പനിനീർ പൂവേ
പനിനീർ പൂവേ
ഓ ഓ
പനിനീർ പൂവേ
പനിനീർ പൂവേ

ഇന്നലെകൾ എന്നും നിരന്തരം
എന്റെ ചിന്തകളെ നേരംപോക്കുപോലെ അലട്ടുന്നു
ഖേദം മനസ്സിൽ എന്താണ് ഭേദം മറക്കുന്നതോ
മറയ്ക്കാൻ ശ്രമിക്കുന്നതോ
കറുത്ത കാർമേഘങ്ങൾ
മനസ്സാക്ഷിയിൽ ചുറ്റുന്നു രാത്രിയിൽ
ഇടുങ്ങിയ വഴികളിലൂടെ
സഞ്ചരിക്കുന്ന വാചാലകൻ
കാലം മരുന്നാണെങ്കിൽ ഞാൻ കാലകേയൻ
ഭൂതകാലത്തിൽ അകപ്പെട്ട്
വേദനകൾ പേടിസ്വപ്നങ്ങളുമൊത്തു
നിരാശയിൽ നിർവൃതി കണ്ടെത്തി
നീറുന്ന ഓർമ്മയിൽനിന്നു നേടുമോ മുക്തി
പ്രഹസനത്തിന്റെ ലോകം
വ്യക്തിവിചാരങ്ങൾക്കില്ല പ്രസക്തി
എന്താണ് യുക്തി
പുതിയ പാതകളിൽ മാറ്റത്തിന്റെ
കതിരുറപ്പിക്കാൻ എനിക്കുണ്ടോ ശക്തി

കനവ് കാണാൻ എനിക്കുണ്ടോ ശക്തി
കനവിൽ വിശ്വാസം അർപ്പിക്കാൻ
എനിക്കുണ്ടോ കതിരുണ്ടോ
ഞാൻ ആകാശം അളന്നു
വാനിടം കവർന്നു
പ്രതീക്ഷയിൽ ഉണർന്നു
മണ്ണിലെ ചിറകുകൾ വിടരുമോ
വിടരുമോ

ഓ ഓ
പനിനീർ പൂവേ
പനിനീർ പൂവേ
ഓ ഓ
പനിനീർ പൂവേ
പനിനീർ പൂവേ
വോ ഓ
ഈ കാലം എന്നെ ചേർത്തു നിർത്തുമോ
വോ ഓ
ഞാൻ ലോകം കാണുമോ
വോ ഓഓ ഓ
നിരാശയിൽ ഞാൻ മുങ്ങി തളരുമോ
വോ ഓ
ഞാൻ ലോകം കാണുമോ

ജീവിതത്തിൽ ഒരിക്കലെങ്കിലും
ഇന്നലെകളെ പറ്റി ചിന്തിച്ച്
തല പുകച്ച്കതകടച്ച്കരഞ്ഞു
മനസ്സ് മരവിച്ചടഞ്ഞു
ചെയ്തതും ചെയ്യാത്തതും കൂടെ
ഒരുമിച്ച് വന്ന് ഹൃദയത്തിലങ്ങടിഞ്ഞു
ഓർമ്മയിൽ നിന്നും
കളയാൻ ആശിച്ചിട്ടും പോകാതെ
ഏകാന്തതയിൽ കഴിഞ്ഞവരാണ് നാം
എന്നാൽ പാതകൾ പിന്നിടുമ്പോൾ
പറവകൾ പറന്നീടുവോളം
വളരും നാം എന്നിലും നിന്നിലും
നന്മയിൻ വെണ്ണിലാവിന്റെയൊരു
സുന്ദര പാഠശാലയിൽ നാം പഠിക്കും
തെറ്റുകളെ പ്രതി എത്തിപ്പെട്ട സാഹചര്യങ്ങൾ
അതിനു കനിഞ്ഞ കാപട്യങ്ങൾ
തുറക്കും വാതിലുകൾ
ഓരോ വാതിലുകളും കാത്തിരിക്കുന്നത്
ഹോപ്പ് (Hope)
ഞാൻ കണ്ടെത്തി എന്റെ കതക്
കണ്ടു എന്റെ കനവ്
ഞാൻ തിരഞ്ഞത്
വിരഹത്തിൽ നിന്ന് വിടുതൽ
ഈ വരികളിലൂടെ ഞാൻ കണ്ടെത്തി
ഞാൻ എന്ന മനുഷ്യൻ
എന്റെ പേരിനും വേരിനുമൊത്ത്
നേരിടും ഏറ്റെടുക്കും ഞാൻ
ഭൂതകാല സ്മരണ മറന്നു
കതകടച്ച് കളം വരച്ച്
കടമകൾ നെഞ്ചിലോട്ട് ചേർത്തണച്ചു
കഴിഞ്ഞ കാലം ഒരു പാഠപുസ്തകം
പുനരാരംഭത്തിന്റെ കാലമിതാ
പുനരാരംഭത്തിന്റെ കാലമിതാ
പൂക്കൾ വിടരുന്നൊരു കാലം
ഈ ലോകത്തിന്റെ കാഴ്ചപ്പാടിന് പരിഹാരം
വിശ്വാസത്തിന്റെ നിർവൃതിയിൽ അനിവാര്യം
അനിവാര്യം ഈ യാത്രയിൽ
നേറുറപ്പിക്കുന്ന പാതയിൽ നിരാശയോട് വിട
തിരകൾക്കെല്ലാം അപ്പുറം കടലും കടന്ന്
കാണാത്ത കാഴ്ചകൾ കണ്ടറിയാം

ഓ ഓ
പനിനീർ പൂവേ
പനിനീർ പൂവേ
ഓ ഓ
പനിനീർ പൂവേ
പനിനീർ പൂവേ യെ യെ

വോ ഓ
ഈ കാലത്തിനൊപ്പം ഞാൻ വളർന്നല്ലോ
വോ ഓ
ഞാൻ ലോകം കാണുന്നു
വോ ഓ
പ്രത്യാശയെന്റെ ഉള്ളം കവർന്നല്ലോ
വോ ഓ
ഞാൻ ലോകം കാണുന്നു

WRITERS

Anoh Biju

PUBLISHERS

Lyrics © IPRS, O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None