കോർത്തു കൈകൾ കോർത്ത് നാം വന്നതോ
ഒന്നും മിണ്ടാതെ ഒന്നും പറയാതെ
പറയാതെ അറിയുന്നു ഞാൻ നിൻ മനം
പിരിമുറിയാതെ പല ജന്മം നമ്മൾ ഇഴ ചേർന്നതല്ലേ
പകളറിയാതെ ഇരവറിയാതറിയാതെ പോയതല്ലേ
ഒരു നാളെൻ കൂട്ടിൽ വരുമോ നീ
ചെല്ലകിളി ഒരു കൂട്ടിൽ വാഴാൻ വരുമോ നീ
തളിരില കൂമ്പിൽ ജലകണികകൾ പോൽ
തനുവിൽ പടരും കുളിരോ കുളിര്
അതി മൃദു മണലിൽ അല പുണരും പോൽ
പതിയെ പതിയെ നീ പുണരുന്നെന്നെ
പറയാൻ മാത്രം അറിയില്ലല്ലോ
പറയാൻ ഞാനും കൊതി പൂണ്ടല്ലോ