LyricFind Logo
LyricFind Logo
Profile image icon
Lyric cover art

VALSALYAM

Apple Music logo
Deezer logo
Spotify logo
Lyrics
കൂടെ ഉണ്ട് അന്നും ഇന്നും
എന്നും നിലയ്ക്കാത്ത സ്നേഹം
ഒന്ന് കരഞ്ഞാൽ വന്നു
കണ്ണുനീർ ഒപ്പിത്തരും
പത്തു മാസം ചുമന്ന് നിന്നെ ആ ഉദരത്തിൽ
ചാവും വരെ സ്നേഹിച്ചു നിന്നെ ആ മനസ്സിൽ
ഏയ്
ഒരു അപ്പനും അമ്മയും എന്റെ കൂടെ ഉണ്ട്
എന്തിനും ഏതിനും എന്റെ ഒപ്പം അവർ കൂടെ ആണ്
തന്നു ജ്ഞാനം തന്നു നല്ല തല്ല്
പക്ഷേ എല്ലാം ചെയ്തതു എന്റെ നല്ലതിന്
കണ്ണുനീർ ഒരിക്കലും പൊഴിഞ്ഞിട്ടില്ല
പ്രയാസം ഒരിക്കലും പറഞ്ഞിട്ടില്ല
വീടിൻ സ്ഥിതി മാറ്റി നെല മാറ്റി
കൈ ചൂണ്ടി നിൽക്കുന്നവർ ഇന്ന് കൈ കൂപ്പി ആ
ചൂടുചോര വിയർപ്പാക്കി
വെയിലിൽ കുരുത്ത കരുത്തൻ ആയി
മക്കളെ നെഞ്ചോട് ചേർത്തു നിർത്തി
തെറ്റുകൾ ഒക്കെ തിരുത്തി
തോൽവിയെ കാറ്റിൽ പറത്തി
ജീവിതം എന്ന സാഗരത്തിൻ
മെല്ലെ എന്നെ നടത്തി
അതു മതി
അതു മാത്രം മതി
അവരുടെ സ്നേഹം കടലിനേക്കാൾ ആഴം
അതു മതി
അതു മാത്രം മതി
കാലങ്ങൾ തോറും അണയാത്ത വാത്സല്യം
പനിച്ചു വിറങ്ങലിച്ച് കിടന്ന് വലയുമ്പോൾ
അമ്മയുടെ തലോടലിനേക്കാൾ വേറെ സുഖം ഉണ്ടോ
അച്ഛൻ പറഞ്ഞാൽ എന്റെ കിരീടം ഞാൻ ഊരി വെക്കും
സേതുമാധവനെ പോലെ ഞാൻ ഇന്ന് കീഴടങ്ങും
അവർ എന്റെ കൈയിൽ മുറുകെ പിടിക്കും നേരം
യോദ്ധാവിന്റെ പോലെ നിറയുന്നു എന്റെ ഉള്ളിൽ ധൈര്യം
തന്റെ കുഞ്ഞിനെ കാക്കുന്നു തള്ളക്കോഴി പോലും
ചിറകിൻ അടിയിൽ വെച്ച് മൂടുന്ന് പരുന്തിൽ നിന്നും
ജീവിതം അത് നീണ്ട ഒരു കഥയാ
അവരുടെ കഥ ഈ ലോകത്തിൽ വെലുതാ
പറഞ്ഞാൽ ഒരിക്കലും കഴിയില്ല
എന്തുകൊണ്ടെന്നാൽ അത് നീണ്ടൊരു വേലിയാ
മാതാ പിതാ ഗുരു ദൈവം
അത് ആകണം എല്ലാവരുടെയും വേദവാക്യം
മാതാ പിതാ ഗുരു ദൈവം
അമ്മയുടെ അല്ലാതെ പിന്നെ എന്താണ് സ്നേഹം
മാതാ പിതാ ഗുരു ദൈവം
അച്ഛൻ അല്ലാതെ പിന്നെ ആരാണ് പ്രചോദനം
മാതാ പിതാ ഗുരു ദൈവം
അവർ ദൈ വ സ്നേഹത്തിൻ പ്രതിബിംബം
കഴിച്ചോ നിങ്ങൾ മകനേ മകളേ
ഞങ്ങൾ ഉണ്ടാക്കിയത് നിങ്ങൾക്കു വേണ്ടി അല്ലേ
ധനം അത് പഠിച്ചത് വീട്ടിൽ നിന്ന്
അതാണ് മനുഷ്യത്വം എന്ന് പറഞ്ഞത് അവർ ആണ്
അച്ഛൻ ആയി പപ്പ ആയി
ഡാഡി ആയി അപ്പൻ ആയി
മമ്മി ആയി അമ്മ ആയി
ഉമ്മ ആയി മമ്മ ആയി
പല വിധത്തിൽ നമ്മൾ അവരെ വിളിച്ചാലും
എല്ലാം ഒന്നു തന്നെ
ഒന്നു തന്നെ സ്നേഹം ഒന്നു തന്നെ സ്നേഹം

WRITERS

Gerald Chakkoria

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist