LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kalyana Penne

Apple Music logo
Deezer logo
Spotify logo
Lyrics
മൂവന്തിമണി നേരത്ത്
ചേലുള്ള നിറ മാനത്ത്

മൂവന്തിമണി നേരത്ത്
ചേലുള്ള നിറ മാനത്ത്
മേയുന്ന നിറമേഘം പോലെ
വാ വാ
നീ വന്നണിയുമൊരത്ത്
തേനൂറുമൊരു തീരത്ത്
മൂളുന്നൊരു പാട്ടിൻ താളം നീയോ

മാരിവിൽ വർണ്ണങ്ങളായ്
കല്യാണ രാവിനു കൂടൊരുക്കുന്നു മേലെ
താരകൾ ദീപങ്ങളായ്
മെല്ലെ മിഴി ചിമ്മവേ

നീയെന്നിൽ ചേർന്നുവോ
ഇലകളിൽ മഞ്ഞുകണിക പോൽ
കാതോരം ചൊല്ലുമോ
കടലുപോൽ നിൻ്റെ മൊഴികളെ

കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടിക്കൊണ്ടേ പോകാം
കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടിക്കൊണ്ടേ പോകാം

കനവുകളെണ്ണി കാത്തിരുന്ന കാലം
കതിരായ് വിരിയുന്നുവോ
അഴകിതളോടെ ചാരെ നിന്ന പൂവിൽ
മധുരം കിനിയുന്നുവോ

ആരാരും കാണാതെ
ഈ രാവിൽ വന്നെന്നേ
തഴുകുമോ തെന്നലേ
നിൻ കണ്ണിൽ ഏതേതോ
നാണത്തിൻ തൂമിന്നൽ
അഴകൊട് മിന്നുന്നുവോ

നീയെന്നിൽ ചേർന്നുവോ
ഇലകളിൽ മഞ്ഞുകണിക പോൽ
കാതോരം ചൊല്ലുമോ
കടലുപോൽ നിൻ്റെ മൊഴികളെ

കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടിക്കൊണ്ടേ പോകാം
ഹേ കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടിക്കൊണ്ടേ പോകാം

തന്താനേ തന്ന തന്താനേ തന്ന
തന്താനനേ തന്താനനേ തന്ന
ഹേ തന്താനേ തന്ന തന്താനേ തന്ന
തന്താനനേ തന്താനനേ തന്ന

WRITERS

ARUN MURALEEDHARAN, HARI NARAYANAN

PUBLISHERS

Lyrics © IPRS, Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist