കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ
നൂറായ് നുറുങ്ങിടും കണ്ണാടിയാണു ഞാൻ
അനുരാഗം, എന്നുള്ളം കട്ടെടുത്തില്ലേ
വാക്കിൽ നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂകുന്നിന്നു താനേ
ഞാനോ മേഘങ്ങളായ്, അലയാമതിൽ
തെന്നുന്നെന്തേ സ്വർണ്ണമീനേ
കുരുന്നു കണ്ണിലേ കുറുമ്പു കണ്ടു ഞാൻ
നൂറായി നുറുങ്ങിടും കണ്ണാടിയാണു ഞാൻ
പ്രിയമോടെ നാമൊന്നായ് ചേർന്നുറങ്ങുമ്പോൾ
എന്നെ മൂടും പൂം പുതപ്പായ്
നെഞ്ചിൻ താഴ്വാരങ്ങളാകെയും
നനാ നനാ നാ നാനാന നാ നനാ നനാ നാ
വാക്കിൽ,നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂകുന്നിന്നു താനേ