LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Minunundae Mullapolae feat. Dr. Bhavyalakshmi & Neha Nair

Apple Music logo
Deezer logo
Spotify logo
Lyrics
മിന്നുന്നുണ്ടേ മുല്ലപോലെ
കുരുന്നു കണ്ണിലെ
കുറുമ്പു കണ്ടു ഞാൻ
കൂടെ നീയില്ലാതെയായാൽ
നൂറായ് നുറുങ്ങിടും
കണ്ണാടിയാണു ഞാൻ

പൊന്നുതിരും സന്ധ്യകളിൽ
എന്നെതിരെ നീ വരവേ
അനുരാഗം എന്നുള്ളം കട്ടെടുത്തില്ലേ
വാക്കിൽ നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂകുന്നിന്നു താനേ
നീയെൻ നീലാകാശമാകുമോ
ഞാനോ മേഘങ്ങളായ്
അലയാമതിൽ
ആഹാ ഹോ ഉം ഉം

തെന്നുന്നെന്തേ സ്വർണ്ണമീനേ
കുരുന്നു കണ്ണിലേ
കുറുമ്പു കണ്ടു ഞാൻ
കൂടെ നീയില്ലാതെയായാൽ
നൂറായ് നുറുങ്ങിടും
കണ്ണാടിയാണു ഞാൻ

മഞ്ഞലിയും രാവുകളേ
തൊട്ടുഴിയും വെണ്ണിലാവിൽ
പ്രിയമോടെ നാമൊന്നായ്
ചേർന്നുറങ്ങുമ്പോൾ
മാറിൽ താരാട്ടായൊരീണമോ
എന്നെ മൂടും പൂം പുതപ്പായ്
മാറിൽ താരാട്ടായൊരീണമോ
എന്നെ മൂടും പൂം പുതപ്പായ്
നെഞ്ചിൻ താഴ്വാരങ്ങളാകെയും
നീയാം പൂ ചൂടുന്നീ നേരം

WRITERS

ASHWIN RENJU, MANU MANJITH

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, Songtrust Ave

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None