LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thozhimare

Apple Music logo
Deezer logo
Spotify logo
Lyrics
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

കിഴക്കൻ മാമല മേലെ
പുലരിപ്പൂക്കൾ വിരിഞ്ഞു
ശംഖനാദം മുഴങ്ങീടുന്നു
കിഴക്കൻ മാമല മേലെ
പുലരിപ്പൂക്കൾ വിരിഞ്ഞു
ശംഖനാദം മുഴങ്ങീടുന്നു
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

പുഴയിൽ പൊൻവള
അണിയും ഓളം
കളകള നാദം
ഇടിത്തുടി താളം
അലയടിച്ചുയരുന്നല്ലോ
പുഴയിൽ പൊൻവള
അണിയും ഓളം
കളകള നാദം
ഇടിത്തുടി താളം
അലയടിച്ചുയരുന്നല്ലോ
എങ്ങും മാറ്റൊലി
കൊള്ളുന്നല്ലോ
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

ശ്രീലോകത്ത് നെയ്‌ത്തിരി നാളം
സ്വർണ്ണ താമര മൊട്ടുകൾ പോലെ
കതിരൊളി ചൊരിയുന്നല്ലോ
ശ്രീലോകത്ത് നെയ്‌ത്തിരി നാളം
സ്വർണ്ണ താമര മൊട്ടുകൾ പോലെ
കതിരൊളി ചൊരിയുന്നല്ലോ
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

കാലം മുറുകും പല പല താളം
അമ്പല നടയിൽ ചെമ്പട മേളം
ഇമ്പമോടെ ഇരമ്പുന്നല്ലോ
കാലം മുറുകും പല പല താളം
അമ്പല നടയിൽ ചെമ്പട മേളം
ഇമ്പമോടെ ഇരമ്പുന്നല്ലോ
ഭക്തജനം തിങ്ങി നിറഞ്ഞുവല്ലോ
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

പൊൻ കിരീടം അണിയുന്നു
പട്ടുടയാടകൾ ഞൊറിയുന്നു
മുത്തപ്പനും ഒരുങ്ങീടുന്നു
പൊൻ കിരീടം അണിയുന്നു
പട്ടുടയാടകൾ ഞൊറിയുന്നു
മുത്തപ്പനും ഒരുങ്ങീടുന്നു
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

വർണ്ണഭംഗിയെഴും വേഷം
കണ്ടുവണങ്ങാൻ ഏറെ വിശേഷം
മുത്തപ്പനും എഴുന്നള്ളുന്നു
വർണ്ണഭംഗിയെഴും വേഷം
കണ്ടുവണങ്ങാൻ ഏറെ വിശേഷം
മുത്തപ്പനും എഴുന്നള്ളുന്നു
സാക്ഷാൽ മുത്തപ്പനും എഴുന്നള്ളുന്നു
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

തിരുവെപ്പന ആയല്ലോ
വെള്ളാട്ടും ഇന്നുണ്ടല്ലോ
കൺനിറയെ കണ്ടു തൊഴാമല്ലോ
തിരുവെപ്പന ആയല്ലോ
വെള്ളാട്ടും ഇന്നുണ്ടല്ലോ
കൺനിറയെ കണ്ടു തൊഴാമല്ലോ
നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമല്ലോ
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ
തോഴിമാരേ വാ വേഗം വന്നാട്ടെ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ
കളിത്തോഴൻമാരേ
പറശ്ശിനി നടയിൽ വായോ

WRITERS

CHOVALLOR KRISHNAN KUTTY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist