LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akalunnu Melle

Apple Music logo
Deezer logo
Spotify logo
Lyrics
അകലുന്നു മെല്ലെ
നനവുള്ള മേഘം
തെളിയുന്നിതാ
തളിരമ്പിളി
അറിയാതെ നമ്മൾ
ഉറയുന്നു തമ്മിൽ
ഉടയാടയിൽചെറുത്തീക്കനൽ

നാം കാറ്റിൽ തൂവൽക്കണം
നീർ വേവും താപാങ്കണം

ആളും താരകം
മിളിർ പാവും ഭൂമിയെ
ചുംബിച്ചുലയ്ക്കാൻ
പാഞ്ഞുവന്നെങ്കിലും
മൂകം വായുവിൽ
നിറയും ഘർഷണം
രാകി തകർത്തും ശില
നീരാവിയായ് മറഞ്ഞുപോയി

ആഴമറിയാതെ
ആഴി നുകരാതെ

അകലുന്നു മെല്ലെ
നനവുള്ള മേഘം
തെളിയുന്നിതാ
തളിരമ്പിളി

ഇലകൾ ഈ മഞ്ഞിൻ
ചൊടിയിൽ വാടുമ്പോൾ
ഒടുവിൽ നാം നട്ട ചെടിയിൽ
മുകുളം വിരിയാതാകുന്നു
പ്രണയം പൂക്കും രഹസ്യം
തെളിയും പോലെയെൻ തോട്ടം
തൊടുവാൻ നീ മാത്രമേയുള്ളീയുലകിൽ

ഉയിരിൻ ജ്വാലയായ്
ഉയരേ നിന്നുമെൻ
തൊടിയിൽ വീഴുമീ
പൊഴുതിൻ നാളങ്ങൾ നീ

അകലുന്നു മെല്ലെ
നനവുള്ള മേഘം
തെളിയുന്നിതാ
തളിരമ്പിളി
അറിയാതെ നമ്മൾ
ഉറയുന്നു തമ്മിൽ
ഉടയാടയിൽ ചെറുത്തീക്കനൽ

നാം കാറ്റിൽ തൂവൽക്കണം
നീർ വേവും താപാങ്കണം

WRITERS

Basil C J

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None