മുഖശ്രീയിലായിരം പൂവിരിയും
സൂര്യോദയങ്ങൾക്കു സിന്ദൂരം
പാദസരം കിലുങ്ങുന്നു പാദങ്ങളില്‍
മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ
മലയാളിപ്പെണ്ണേ നിൻ്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂര സൂര്യോദയം
ദേവന്മാര്‍ പോലും പ്രേമം ചൊരിയും മണ്ണില്‍
നിന്നനുവാദം തേടി ഞാന്‍ കാത്തിരിപ്പൂ
അനുരാഗക്കനവെല്ലാം തുറന്നു പറയാന്‍ വയ്യ
എന്നാത്മാവിന്‍ പ്രിയഗാനം പാടാന്‍ വയ്യാ
മുള മുരളി പാടും സ്വരമിന്നെൻ്റെ ഗാനപല്ലവി പോലെ
എൻ്റെ മൗനപ്പൂത്തിരകള്‍ മലയാണ്മ പാടുന്നു
ഇന്നെൻ്റെ സ്നേഹപ്പൂത്തിരിയില്‍ പുളകങ്ങളുണരുന്നു
മലയാളിപ്പെണ്ണേ നിൻ്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂര സൂര്യോദയം
സൂര്യോദയങ്ങൾക്കു സിന്ദൂരം നല്‍കുന്ന
പൊന്നാമ്പല്‍പ്പൂവിതളും താന്നേ വിരിയുന്നില്ലേ
പൊന്നനുരാഗപരാഗങ്ങള്‍ തൂവുന്നില്ലേ
ആകാശത്തമ്പിളിയായ് നിന്നെ കാണുമ്പോഴേ
എന്‍ പ്രിയരാഗപ്പൊന്നാമ്പൽപ്പൂ വിരിയൂ
പുലരിയുടെ പ്രണയപ്പൊയ്കകളില്‍
മുകിലിൻ്റെ മാറത്തിന്നൊരു മാരിവില്ലിന്നഴകു വിരിഞ്ഞു
ആ കിനാവിന്‍ കവിതകളില്‍ ഹൃദയങ്ങളുണരുന്നു
ഇന്നാക്കിനാവിന്‍ കവിതകളില്‍ സ്വരരാഗമുണരുന്നു
മലയാളിപ്പെണ്ണേ നിൻ്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂര സൂര്യോദയം
സൂര്യോദയങ്ങൾക്കു സിന്ദൂരം നല്‍കുന്ന
പാദസരം കിലുങ്ങുന്നു പാദങ്ങളില്‍
മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ