LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Amma Chirak

Apple Music logo
Deezer logo
Spotify logo
Lyrics
മുറ്റം നിറയെ തൂവണ്
കുട്ടിക്കുറുമ്പിൻ തൂവല്
അമ്മച്ചിറകിൽ പമ്മിക്കുറുകെ
ചെറുതാകണ് ലോകമിതേ
ഉള്ളം നിറയെ ആന്തല്
നുള്ളിക്കളയാൻ തോന്നല്
അമ്മക്കരവും ഉമ്മച്ചിരിയും
തലോടണ നേരമിതേ
കിനാമുകിൽ തുറന്ന വാനം
നീ പകൽ തെളിഞ്ഞ താരം
വാരിളം പൈതലേ
വീഴാതോരോ തീരം തേടു നീ

കര കടലും നീ അമ്മേ
പകലിരവും നീ അമ്മേ
മധു മധുരം നീ മധുവും നീ

ആരാരിരോ ആരാരിരോ
ആരാരിരോ ആരിരാരോ
ആരാരിരോ ആരാരിരോ
ആരിരാരോ ആരാരിരോ

പുഞ്ചിരി പാൽമണമാലെ
അല്ലലു മായ്ക്കണ് നീയേ
ഇന്നലെയേകിയ നിന്നിളം
ഓർമകളാകെ കാണേ
നിലാമലർ വിരിഞ്ഞ പോലെ
നിൻ മുഖം തെളിഞ്ഞു നീളേ
താരിളം കൈകളിൽ
വീഴാതോരോ തീരം തേടു നീ

കര കടലും നീ അമ്മേ
പകലിരവും നീ അമ്മേ
മധു മധുരം നീ മധുവും നീ

ആരാരിരോ ആരാരിരോ
ആരാരിരോ ആരിരാരോ
ആരാരിരോ ആരാരിരോ
ആരിരാരോ ആരാരിരോ

WRITERS

VIVEK MUZHAKKUNNU, BIBIN ASHOK

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None