LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mazhanila

Apple Music logo
Deezer logo
Spotify logo
Lyrics
മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും
മഴനിലാ കുളിരുമായ്

മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ
കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ
മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം

(?)

മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും

ചിറകിലല്ലാതെ നമ്മൾ നീലാകാശം
പൂകും ചില നിമിഷം
ചില്ലു കണ്ണാടി നോക്കുമെന്നിൽ
നിന്നെ കാണും ചില നിമിഷം
ശംഖിലെ കടൽ പോലെ നെഞ്ചിലേ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം

(?)

മഴനിലാ കുളിരുമായി വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും

WRITERS

BIJIBAL, SANTHOSH VARMA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist