LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mele Mohavaanam

Apple Music logo
Deezer logo
Spotify logo
Lyrics
മേലേ മോഹവാനം
രാവിൽ മിന്നും ഹാരം നീട്ടും
നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാൽ
ചേലിൽ നീ പോകുമ്പോൾ എൻ്റെയുള്ളിൽ
പൂവാകകൾ പൂത്ത പോലെ

അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണിൽ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി

പനിമുഖിയിതളുകൾ ഇരവിനെ
മൃദുലമായി തഴുകിടുമെന്നപോൽ
നറുവെണ്ണിലാ തൂവലാൽ
പ്രണയാർദ്രമെന്നുയിരു തഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണിൽ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം
രാവിൽ മിന്നും ഹാരം നീട്ടും
നിന്നെ കണ്ടാൽ

കതിരൊളി നദികളിൽ പുലരിയിൽ
തരളമായി ഒഴുകിടുമെന്നപോൽ
മൃദു ചുംബന പൂക്കളായി
പ്രണയാർദ്രമെന്നുയിരിൽ ഒഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണിൽ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം
രാവിൽ മിന്നും ഹാരം നീട്ടും
നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാൽ
ചേലിൽ നീ പോകുമ്പോൾ എൻ്റെയുള്ളിൽ
പൂവാകകൾ പൂത്ത പോലെ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണിൽ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി

WRITERS

BIJIBAL, VENUGOPAL

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist