നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ടാ
മറുപകുതിയിതെന്നും നീയല്ലേ
ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരിയെന്നെ നീ
പാലും തേനും പോലെ മധുരിതമായ്
ഇളകിയൊഴുകുമൊരു പുഴയായ് നിറയുമിവിടെ
നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ
മറുപകുതിയിതെന്നും നീയല്ലേ
ഒരു നിഴലായ് മഴയിൽ വെയിലിൽ
പിറകെയലയുമെന്നെ കണ്ടാലെന്തിനീ
നിന്നോടു ചേരുകയല്ലാതില്ലൊന്നും ആശിച്ചതില്ല
നിറയുമിരുളിൽ മറയരുതേ അരുതേ
നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണേ
മറുപകുതിയിതെന്നും നീയല്ലേ
ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ
പാലും തേനും പോലെ മധുരിതമായ്
ഇളകിയൊഴുകുമൊരു പുഴയായ് നിറയുമിവിടെ
നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ടാ
മറുപകുതിയിതെന്നും നീയല്ലേ