ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച്
ഉലകിങ്ങനളന്നിട്ട് ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാടുന്ന
ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലൊളിപ്പിച്ചു
മയിൽപ്പീലി തിളക്കം കണ്ടിളം മനം കൊതിക്കവേ
മയിൽപ്പീലി തിളക്കം കണ്ടിളം മനം കൊതിക്കവേ
നിറങ്ങളാൽ ചമയിച്ചു നിറുകയിൽ കരം വച്ച്
മഴയുടെ കിലുക്കം കേട്ട് ഇളംചൂട് തിരയവേ
ഇടം തന്ന നെഞ്ചിൻ തടം തുടിച്ചു
മഴയുടെ കിലുക്കം കേട്ട് ഇളംചൂട് തിരയവേ
ഇടം തന്ന നെഞ്ചിൻ തടം തുടിച്ചു
ഒരു കാതിൽ ജലനാദം മറുകാതിൽ തുടിതാളം
നീ സ്നേഹത്തിൻ കനിവുള്ള ചൂട്
ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച്
ഉലകിങ്ങനളന്നിട്ട് ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാടുന്ന
ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലൊളിപ്പിച്ചു