LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Paipin Chottile

Apple Music logo
Deezer logo
Spotify logo
Lyrics
പ പ പ പ

പൈപ്പിൻ ചോട്ടില്
പൂക്കണ ലോകമിതാ (ഒ)
കൈക്കുടമേന്തി
നിരങ്ങണ കൂട്ടമിതാ (ഒ)
വയസ്സർ ഒരു പിടി
തെറിച്ച യുവനിര
കിടാങ്ങളനവധി
വനിതകളും
സൊറ പറഞ്ഞും
ഇടയില്
കലിപ്പ് കയറിയും
ഒടുക്കമൊരു ചിരി
പകരുമിടം
കായല് നടുവില്
കാലണ വലിപ്പത്തിൽ
തിളങ്ങണ ചെറുതുരുത്ത്

കശപിശകൾ
പുതു കിസ്സകൾ
ഇതാദ്യമുണരണതിങ്ങ്

കടമിഴിയാൽ പ്രണയവല
വിടാതെയുരിയണതിങ്ങ്

വെള്ളമില്ലാത്ത
ചാലുപോലേറെ
പെണ്ണ് കിട്ടാത്ത കൂട്ടർ

പലവഴിയേ പെരുകിവരും
ദ്വീപാണ്

ഒരു കുളിയിൽ
അകലുകയായ്
വിഷാദമടിമുടിയിങ്ങ്
കൊതുകുകളോ
പുലരിവരെ
സ്വകാര്യമുരുവിടുമിങ്ങ്

വെള്ള പൂശാതെ
ഉള്ളതോതുന്ന
നല്ല ചങ്ങാത്തമുണ്ടെ
ഒരു വിളിയിൽ
പറന്നു വരും എന്നാളും

പൈപ്പിൻ ചോട്ടില്
പൂക്കണ ലോകമിതാ
കൈക്കുടമേന്തി
നിരങ്ങണ കൂട്ടമിതാ

വയസ്സർ ഒരു പിടി
തെറിച്ച യുവനിര
കിടാങ്ങളനവധി
വനിതകളും
സൊറ പറഞ്ഞും
ഇടയില്
കലിപ്പ് കയറിയും
ഒടുക്കമൊരു ചിരി
പകരുമിടം
കായല് നടുവില്
കാലണ വലിപ്പത്തിൽ
തിളങ്ങണ ചെറുതുരുത്ത്

WRITERS

NARAYANAN B K

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist