LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thaarakamalarukal Duet Version

Apple Music logo
Deezer logo
Spotify logo
Lyrics
താരക മലരുകൾ വിരിയും പാടം
ദൂരെ അങ്ങു ദൂരെ
വാടാമലരുകൾ വിരിയും പാടം
നെഞ്ചിൽ ഇടനെഞ്ചിൽ
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു
കൊയ്ത്തരിവാളുണ്ടോ
തരിവളകൾ മിന്നും കയ്യിൽ
പൊന്നരിവാളുണ്ടെ
താരക മലരുകൾ വിരിയും പാടം
ദൂരെ അങ്ങു ദൂരെ
വാടാമലരുകൾ വിരിയും പാടം
നെഞ്ചിൽ ഇടനെഞ്ചിൽ

ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെൻ കിനാവിലെ ചെന്താരകം
ഇരുട്ടിൻ്റെ ജാലകം തുറന്നെത്തി നോക്കുന്നു
ഉറങ്ങാത്ത തോഴനെ വെൺചന്ദ്രിക
വന്മതിലിൻ നാട്ടുകാരീ നീയെൻ
സന്ധ്യകളിൽ കുങ്കുമം ചൊരിഞ്ഞു
ഓണവില്ലിൻ നാട് കാണാൻ പോകാം
ഓടിവള്ളം തുഴയുമ്പോൾ പാടാം
കൂടെ വരൂ
കൂട്ടു വരൂ
താരക മലരുകൾ വിരിയും പാടം
ദൂരെ അങ്ങു ദൂരെ
വാടാമലരുകൾ വിരിയും പാടം
നെഞ്ചിൽ ഇടനെഞ്ചിൽ

പാടാതിരിക്കുവാൻ ആവില്ലെനിക്ക് നിൻ
പ്രണയപ്രവാഹിനികൾ അലിഞ്ഞീടവേ
കാറ്റേറ്റു പാടുമീ പാട്ടിൻ ലഹരിയിൽ
ഉൾച്ചില്ലയാകവേ പൂത്തുലഞ്ഞു
കന്നിവെയിൽ കോടി ഞൊറിയുന്നു
വേളിപ്പെണ്ണായ് നിന്നെ ഒരുക്കുന്നു
പൂങ്കിനാവിൻ പൂവിറുത്തു കോർക്കാം
മാലയാക്കി നിൻ്റെ മാറിൽ ചാർത്താം
കൂടെ വരൂ (ഉം)
കൂട്ടു വരൂ
താരക മലരുകൾ വിരിയും പാടം
ദൂരെ അങ്ങു ദൂരെ
വാടാമലരുകൾ വിരിയും പാടം
നെഞ്ചിൽ ഇടനെഞ്ചിൽ
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു
കൊയ്ത്തരിവാളുണ്ടോ
തരിവളകൾ മിന്നും കയ്യിൽ
പൊന്നരിവാളുണ്ടെ
തരിവളകൾ മിന്നും കയ്യിൽ
പൊന്നരിവാളുണ്ടെ
ഉം
താനനാനനാ ഉം

WRITERS

Anilkumar Panachoor, Bijibal

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist