LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chendumallika Poo

Apple Music logo
Deezer logo
Spotify logo
Lyrics
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

അനവധി വെൺകൊറ്റകുട ചൂടി
ആകാശം പൂ പന്തൽ ചാർത്തി
നീഹാരം മുത്തണിമണി ഏകി
സ്വർണ്ണകൊലുസ്സിൻ സരിഗമ പാടി
ചുവടുവെച്ചു വന്നു മെല്ലെ
കാതിലോതിടുന്നു
ചേല നീക്കി നീങ്ങും കാറ്റും
ലജ്ജയോടെ മൂളി

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

അരളിയിലൊരു കിളി കൊഞ്ചിപ്പാടി
അന്നേരം ഒരു സുന്ദരി ആടി
അരവാരം തക താളംതല്ലി
അരമണി കിങ്ങിണി ഇക്കിളി പാകി
ഇമകളെന്തു ഭംഗി ഇവളിലെ
കവിളിനെന്തു കാന്തി
അധരമാം ത്രിമധുരം നുകരാൻ
ഭാഗ്യമേകൂ ഭവതി

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മവെച്ചുണർത്താൻ വെറുതെ
മോഹമില്ലെ കരളേ

വിശ്രവസ്സുമാം മുനി തൻ അരികെ
വിശ്വവിലാസിനി കഥനം തുടരേ
പുത്രാർത്ഥിനിയാം ഇവളിലെ ദുഖം
തീർപ്പാൻ വഴിയില്ലെ മുനി സ്വൽപം
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

കൈകസി എന്നെൻ നാമം അറിക
ആഗ്രഹപൂരണമാണെന്നറിക
തഴുകിയുണർത്താൻ മാമുനി വരിക
തളരാൻ കൊതിയൂറുന്നുണ്ടരിക
പതിയെ വന്നു പുല്കൂ
പൂവിൽ തേൻ നുകർന്നുനോക്കൂ
പുഷ്യരാഗ തേരിലേറി
സ്വർഗ്ഗയാത്ര ചെയ്യുവാൻ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

കാമം വിരിയിക്കുന്ന സ്വഭാവം
താളം തെളിയാനായ് വികാരം
മാറിലെ കഞ്ചുക നൂലിഴ വിളറി
തങ്കകുടങ്ങളിൽ നുര പൊന്തി
ഞെളിപിരി കൊണ്ടവളും
മെല്ലെ ലാസ്യഭാവമോടെ
പെയ്തൊഴിഞ്ഞു തീരാൻ
സിരകൾ പതിയെ തനിയെ തുള്ളി

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

എന്നെ കൈവെടിയരുതേ മുനിയേ
സ്ത്രീയെ ആട്ടിയകറ്റുക അരുതേ
അരുതാത്തവയല്ലല്ലോ മുനിയേ
നിർവചിച്ചീടുകില്ലെ തളിരേ
വംശം അറ്റു പോകും ഞങ്ങൾ
കാറ്റിലാടി തീരും
ഒന്നുയർന്നേൽക്കുവാൻ
അങ്ങ് കൈ കവർന്നിടില്ലെ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

മാമുനി ചൊല്ലുന്നു ഇതു കഷ്ടം
പറയുന്നതു വല്ലാത്തൊരു ഇഷ്ടം
കഷ്ടം തിരിയാനായൊരു വെട്ടം
ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം
ഒത്തു വിത്തു പാകാം പക്ഷേ
സന്ധ്യ എത്തിയില്ലെ ജാതരാം
പുത്രരോ നാളെ ദുഷ്ടരായിടില്ലെ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

എതിരായുരിയാടരുതേ മുനിയേ
മതിവര പുണരൂ ഈ പ്രിയസഖിയേ
ഗതി നോക്കിടാതെ വന്നീ വഴിയെ
പുത്രസൗഭാഗ്യം ഏകൂ മുനിയേ
പുത്രദുഃഖം എന്നെ
എന്നും വേട്ടയാടുകില്ലെ
കാട്ടിലെന്നുമെന്നും
അലയും കാട്ടു മൈനയല്ലേ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

ഈ വിധമാം വചനം ശ്രദ്ധിച്ചു
മാമുനി അന്നേരം ചിന്തിച്ചു
പുത്രാർത്ഥിനിയാം ഇവളിലെ ദുഃഖം
തീർത്തീടേണം ഈ ഇന്നീ നിമിഷം
നിശ്ചയിച്ചു ഉറച്ചു ഇരുവരും
ഒത്തു സംഗമിച്ചു
യാമം ഒന്നിഴഞ്ഞു
മാമല കാട് പൂത്തുലഞ്ഞു

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

ഓരോ യാമങ്ങളുമിടവിട്ട്
നാലു യാമങ്ങളുമിണച്ചേർന്ന്
അങ്ങിനെ കൈകസി പ്രസവം ചെയ്ത്
ദശമുഖങ്ങളോടുണ്ണി പിറന്ന്
ദശമുഖങ്ങളോടെ പൊൻമകൻ
ആകയാൽ മുനീന്ദ്രൻ
ദശമുഖൻ എന്ന നാമമുടനെ
ഏകി മുനിപ്പുംഗവൻ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

യാമം ഒന്നു കഴിഞ്ഞൊരു നേരം
വേദന വന്നുടനെ കൈകസിയിൽ
വേപഥു പൂണ്ടിതാ മാമുനി നിൽക്കെ
വീണ്ടുമൊരു ശിശു ആണായി വരികെ
കുംഭമാം ആകൃതി കണ്ടോ
കുംഭകർണൻ അല്ലെ
തൃപ്തനായ് മാമുനി
അപ്പോൾ കൈകസി കരഞ്ഞേ

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

മൂന്നാം യാമത്തിൽ ഇതുതന്നെ
മൂന്നാമനായ് ആണു പിറക്കെ
വിഭീഷണൻ എന്നായൊരു നാമം
വിശ്രവസ്സുമാമുനിയന്നേകി
പിന്നെയും വേദന കൈകസി
ആൽ തളർന്ന് പോയി
വാൾമുനയേറിടും നൊമ്പരമോടെ
പ്രസവമായ്

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

ശൂർപ്പം പോൽ നഖമുനയുള്ളവളെ
ശൂർപ്പണഖയെന്നായ് വിളിച്ചു
കുഞ്ഞിനെ മാമുനി താലോലിച്ചു
പൊന്നുമ്മയേകി ആശീർവദിച്ചു
യാത്രയോതി നീങ്ങി
മാമുനി ദൂരെ ദൂരെ ആയി
കണ്ണുനീർ കണ്ണങ്ങൾ വീഴ്ത്തി
കൈകസി മാത്രമായി

ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ലെ കരളേ
ഉമ്മ വെച്ചുണർത്താൻ
വെറുതെ മോഹമില്ലെ കരളേ

WRITERS

Biju

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist