നീ പാകും ഏതോ കനൽ കുളിരിൽ ഞാൻ ഉരുകവേ
നീന്തുന്ന നീർപോളകൾ ഉറവിടും മരുവിതിൽ
നീഹാരം പേറി നൂറായിരം താരകൾ
നീറുന്ന രാവൊന്നിലായടരും പ്രേമമേ
നീന്തും നുര -നീർചിന്തുകൾ തനുവിലായ് ഇഴയവേ
നാമെന്ന ചൂടേറി നോവു തേവും പ്രാണനും
ആളുന്ന തീയൊന്നിലായി മേവും ശ്വാസവും
നാരിതിൽ വേർപെട്ട രാപ്പക്ഷികൾ
ആഴുന്നു പൊയ് പകലുകൾ നിറമിടാതെ