കാലൻ നാറും എൻ വാക്കുകൾ വാഴും
ഉൾക്കൊണ്ടതുകൊണ്ട് double ഒരു prism
ഉള്ളിൽ കടന്നാലോ അതിനോ പല അർത്ഥം
പല ആഴ്ച്ചകളായി ഇപ്പോളായി പല വർഷം
കടക്കാനായി ഉള്ളിൽ തന്നെ പല യുദ്ധം
ഇടിമിന്നൽ കൂടെ കൂട്ടിന് കൊടും കാറ്റും
തള്ളില്ലെൻ വാക്കുകളെ എന്നാലും
വെറുതെ കളയില്ല ഞാൻ ഒരു ശതമാനവും
ഇനി കാണും എൻ്റെ കണ്ണിൽ തീ നാളം
അറിവിൻ ചാലുകൾ അടച്ച dam ആ
പൊളിച്ചിടാം അങ്ങ് ഒഴുക്കിടാം
കള്ള പോത്തിൻ കണ്ണുകൾ തിരിച്ചിടാം ആ
പറയും വരികൾ ഒക്കെയും lyrical ആ
ദേ Kendrick Lamar ഉം Damn
Hip-hop എന്ന culture spiritual ആ
കാലൻ നാറും എൻ വാക്കുകൾ വാഴും
കാലൻ നാറും എൻ വാക്കുകൾ വാഴും
K town ൽ കത്തുന്ന ചങ്ങല കറക്കി
ചെവിയിൽ കളിയമർദ്ദനം മുഴങ്ങി
ചെളിയും പൊടിയും നിറഞ്ഞ പണിയിൽ
Scar കൾ bar കൾ നിരത്തി എഴുതിടാം
ആ ഒഴുക്കിന് പുതിയൊരു തിരിപ്പിടാം
ആ ഒരുക്കി നീ എനിക്ക് ഒരു ഇരിപ്പിടം
ഈ വരവിന് പുതിയൊരു കുറിപ്പിടാം
ആ എഴുതിയ barകൾ നിരത്തിടാം
ആ മുറിവിൻ പാടുകൾ ഉണക്കിടാം
അറിവിൻ ചാലുകൾ അടച്ച dam ആ
പൊളിച്ചിടാം അങ്ങ് ഒഴുക്കിടാം
കള്ള പോത്തിൻ കണ്ണുകൾ തിരിച്ചിടാം ആ
പറയും വരികൾ ഒക്കെയും lyrical ആ
ദേ Kendrick Lamar ഉം Damn
Hip-hop എന്ന culture spiritual ആ