LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thaniye Azhage

Apple Music logo
Deezer logo
Spotify logo
Lyrics
ആരാരോ ഇന്നെന്നിൽ പൊൻതൂവൽ തൂകുന്നു
കാണാതെ കൺകോണിൽ മിന്നാരം മിന്നുന്നു
നീ വിടരും പൊൻതിരിയായ് മായാതെ
അരികിൽ താനേ ചേരുമഴകോടെ
മിഴിയോരം കനവായ് ഇന്നെന്നിൽ
എന്നെന്നും
അറിയാതുണർന്നോരെൻ മനസ്സിലെ മോഹങ്ങൾ
പതിയെ പതിയെ അലിയേ
ഇതളായ് വിരിഞ്ഞ നിൻ നറുമിഴിയോരത്തായ്
തനിയെ തനിയെ അഴകേ

പൂന്തെന്നൽ ചില്ലകളിൽ ആലോലം
താളമറിയാതെന്നും
തനിയെ തെന്നി തൂവുന്നു
ആടാതെ പൂങ്കുയിൽ പാടാതെ
രാത്രിമഴയോരത്തായ്
അറിയാതലിഞ്ഞുവോ
പതിയെ എന്നിൽ ഉണരുമോമൽ അലകളാലേ
മാറുന്നു മനസിലാകെ പടരും ഓമൽ പുതുനിലാവും
പറയാതെന്നുമേ മറയുന്നു മൗനവും
അറിയാതുണർന്നോരെൻ മനസ്സിലെ മോഹങ്ങൾ
പതിയെ പതിയെ അലിയേ
ഇതളായ് വിരിഞ്ഞ നിൻ നറുമിഴിയോരത്തായ്
തനിയെ തനിയെ അഴകേ

WRITERS

Pranav Suresh

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other