LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nadiye

Apple Music logo
Deezer logo
Spotify logo
Lyrics
മായാതെ മായാതെ
തൂമഞ്ഞിൽ മായാതെ
തോരാതെ ആരാരോ
ഈണങ്ങൾ മൂളുമ്പോൾ
അകലങ്ങൾ എങ്ങുപ്പോയെന്നോ
തെളിവാനിൻ ചാരെയായ് എന്നും
പുതുവർണ്ണം തൂകി നീ എന്തേ
തിരയുന്നു നേർമണിപ്പൂവേ

നദിയേ
അരികെ നീ ഒഴുകുന്നു
മഴയാ തേനറിയുന്നു
ചിറകേ പതിയെ നീ ഉയരന്നു
പകലായ് നാമുണരുന്നു
ഇരവിൽ

മായാതെ മായാതെ
തൂമഞ്ഞിൽ മായാതെ
തോരാതെ ആരാരോ
ഈണങ്ങൾ മൂളുമ്പോൾ

മിണ്ടാതെ പോയ മേഘങ്ങൾ
ദൂരേക്ക് പോയ ദീപങ്ങൾ
ഏതോ രാവിൻ മന്ത്രത്തേരിൽ
പോരുന്നോ പ്രിയമേകുന്നോ

കണിപ്പൂവിൻ കണ്ണിൽ
ഈറൻചില്ലിൽ
നേരിൽ പൊൻതാരമായ്

നദിയേ
അരികെ നീ ഒഴുകുന്നു
മഴയാ തേനറിയുന്നു
ചിറകേ
പതിയെ നീ ഉയരന്നു
പകലായ് നാമുണരുന്നു
ഇരവിൽ

മായാതെ മായാതെ
തൂമഞ്ഞിൽ മായാതെ
തോരാതെ ആരാരോ
ഈണങ്ങൾ മൂളുമ്പോൾ

അകലങ്ങൾ എങ്ങുപ്പോയെന്നോ
തെളിവാനിൻ ചാരെയായ് എന്നും
പുതുവർണ്ണം തൂകി നീ എന്തേ
തിരയുന്നു നീർമണിപ്പൂവേ

നദിയേ
അരികെ നീ ഒഴുകുന്നു
മഴയാ തേനറിയുന്നു
ചിറകേ
പതിയെ നീ ഉയരന്നു
പകലായ് നാമുണരുന്നു
ഇരവിൽ

WRITERS

JIS JOY, 4 MUSICS

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None