LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Megharaagam Male

Apple Music logo
Deezer logo
Spotify logo
Lyrics
മേഘരാഗം നെറുകിൽ തൊട്ടു
മേലെ നില്പൂ വാനം വാനം വാനം
ദൂരെയെങ്ങോ മിഴിയും നട്ടു
പൂ പോൽ നില്പൂ യാമം യാമം യാമം
മേഘരാഗം നെറുകിൽ തൊട്ടു
മേലെ നില്പൂ വാനം

ഇളവെയിൽ മണിവളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ
ഇളവെയിൽ മണിവളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ
മരതകമണി ഇനിയും ഇനിയും
ഇതു കവരുകയാണോ
കനകക്കസവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുന്നു
ഞാനെന്റെ പവിഴച്ചുണ്ടിലെ
മൊഴിമഴ മൊഴിമഴ
മൊഴിമഴാ ആ ആ
മേഘരാഗം നെറുകിൽ തൊട്ടു
മേലെ നില്പൂ വാനം

പ പ പ നി സ നി സ പ ധ പ ധ പ മ ഗ രി
പ പ പ നി സ രി പ ധ പ ധ പ മ ഗ രി
മ ഗ രി ഗ മ പ നി സ രി സ നി സ ഗ മ പ നി സ രി
പ ധ നി നി മ പ നി നി പ നി സ രി ഗ മ
ഗ സ സ നി നി ധ ധ പ
പ സ പ സ പ നി നി ധ മ പ രി മ ഗ സ രി പ പ

പുതിയൊരു മലരിതൾ
വിരിയണ ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു
നറുതിരി തെളിയേണം
പുതിയൊരു മലരിതൾ വിരിയണ
ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു
നറുതിരി തെളിയേണം
കുറുകുഴലുകൾ കുരവ തിമില
ചെറു നിറപറ വേണം
കൊതിച്ചു കൊതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു
ഞാനെന്റെ പുലർ മനസ്സിലെ
കണിമഴ കണിമഴ
കണിമഴാ ആ ആ
മേഘരാഗം നെറുകിൽ തൊട്ടു
മേലെ നില്പൂ വാനം വാനം വാനം
ദൂരെയെങ്ങോ മിഴിയും നട്ടു
പൂ പോൽ നില്പൂ യാമം

മ്മ് മ്മ് മ്മ്
ധി ര ന ന ന ധി ര ന ധി ര ന
ധി ര ധി ര ന ന ധി ര ന ധി ര ന
നം തം തനാന തനാനാ തനാന തനാന താനാ
നം ത നം ത നം ത നം ത ത നം ത നം നാ

മേഘരാഗം നെറുകിൽ തൊട്ടു
മേലെ നില്പൂ
വാനം വാനം വാനം
ദൂരെയെങ്ങോ മിഴിയും നട്ടു
പൂ പോൽ നില്പൂ യാമം

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None