LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ente Bhavi Ellam

Apple Music logo
Deezer logo
Spotify logo
Lyrics
എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുയെന്നു
പൂർണ്ണ സമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
പൂർണ്ണ സമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ

മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം

ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ

അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ
തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ

തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
പരമേശ സുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും
പരമേശ സുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും

WRITERS

k simon

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other