LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Etho Priyaraagam Version, 2

Apple Music logo
Deezer logo
Spotify logo
Lyrics
ഏതോ പ്രിയരാഗം മൂളി ഞാൻ
നിൻ സ്നേഹത്തിൻ
ഈണം അതിൻ ശ്രുതിയായ് തീർത്തു ഞാൻ
ജന്മം സ്വരനദിയായ് ഒഴുകുമ്പോൾ
കുളിരോളത്തിൻ കൈയ്യാൽ ഇനി നിന്നെ തഴുകും ഞാൻ
പാടാത്തൊരു പാട്ടല്ലേ
പറയാത്തൊരു കഥയല്ലേ
എഴുതാത്തൊരു കനവല്ലേ
ഇനി നീയെൻ ഉയിരല്ലേ
പ്രേമം ഇതു പ്രേമം ചിര കാലം വാഴില്ലേ
നീയുണ്ടെങ്കിൽ ഉണരും സ്വപ്നം
നീയുണ്ടെങ്കിൽ സ്നേഹം സത്യം
നീ ചേരുന്നൊരു രാപ്പകലാകെ മോഹന സംഗീതം
നീയുണ്ടെങ്കിൽ ലോകം സ്വർഗ്ഗം
നീയില്ലെങ്കിൽ കാലം ശൂന്യം
നീ എൻ മായിക മനസ്സിനു നൽകി ആകെ സന്തോഷം

ഉം മാമഴ കാറ്റു നീയേ
മോഹ ചന്ദനം നീയേ
മാഞ്ഞു പോകാതെ പൂത്തു നിൽക്കുന്ന
സൂര്യ താരവും നീയേ
മാർഗഴി പൂവു പോലെ
മാനസം തന്നതല്ലേ
മോഹസംഗീതമേകി ഓർമ്മയിൽ
തേൻ നിറച്ചതും നീയേ
നീലാമ്പൽ ഞാനായാൽ
രാത്തിങ്കൾ നീയല്ലേ
രാവെല്ലാം പകലാക്കാൻ
വിരിമാറിൽ ചേർക്കില്ലേ
പ്രേമം ഇത് പ്രേമം
ഇനി നീയെൻ ആനന്ദം
എൻ ഉള്ളം തെളിനീലാകാശം
നീയെന്നും അതിൽ മായാതാരം
മിന്നും പൊന്നും ചാർത്തുമ്പോൾ
ഇട നെഞ്ചിൽ സല്ലാപം
മിഴിമുനയിൽ ഒരു മായാജാലം
അതു തിരയും എൻ കാണാതീരം
ആരും മുത്താമുന്തിരി മുത്തിൽ
മുത്തീ നീയാദ്യം

ആ ഓ ആആആ

ഉം മഞ്ഞു തുള്ളിയിൽ വീശി
പൂന്തെന്നാലായതും നീയേ
കാത്തു കാത്തു ഞാൻ കേട്ട പാട്ടിൻ്റെ
താളമായതും നീയേ
പൊൻ കിനാവിലും നീയേ (തനന)
വിൺ നിലാവിലും നീയേ (തനന)
എൻ്റെ ജീവനിൽ ചേർന്നു പാടുമീ
മന്ത്രവീണ ഞാനല്ലേ
ചിറകായ് നീ മാറില്ലേ
ചിരി തൂകി ചേരില്ലേ
ചിരകാലം വാഴനായ്
നിഴലായ് ഞാൻ ചേരില്ലേ
പ്രേമം ഇത് പ്രേമം
ഇത് ശാശ്വത സായൂജ്യം
എൻ ഉള്ളിൽ ഒരു മോഹാവേശം
നീയേകി സുഖ രാഗാനന്ദം
ഞാനും നീയും ചേർന്നാൽ ജീവിത കാവ്യം സമ്പൂർണ്ണം
ശ്വാസം പോലും നീയാകുന്നു
ആശ്വാസം നിൻ മൊഴിയാകുന്നു
ഏതോ ജന്മം നീയും ഞാനും പെയ്യാ മോഹങ്ങൾ

WRITERS

DEVI SRI PRASAD, CHEMBOLU SEETHARAMA SASTRY

PUBLISHERS

Lyrics © Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist