LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ravil Poonthean Thedum Poonkatte

Apple Music logo
Deezer logo
Spotify logo
Lyrics
രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ
ആടിപ്പാടാൻ നീയും പോരാമോ
ആരിയങ്കാവിൽ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പൽപ്പൂവിൻ്റെ
തേൻ നുകർന്നേ വരാം
ചെല്ലപ്പൂഞ്ചെണ്ടൊന്നു കൂടെ കൊണ്ടും വരാം
രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ
ആടിപ്പാടാൻ നീയും പോരാമോ

തീരത്ത് ചായുന്ന നറും
പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരി പെയ്യുമ്പോൾ
ആരിന്നാരാമമാകുന്നു രാവിൽ
തീരത്ത് ചായുന്ന നറും
പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരി പെയ്യുമ്പോൾ
ആരിന്നാരാമമാകുന്നു രാവിൽ
വെള്ളിനിലാവിൻ വെൺപട്ടു ചൂടും
ആറിൻ പൂമണി മാറിൽ
അല്ലികൾ കൂമ്പിയ വെള്ളാമ്പൽ
പൂവുകൾ പാതി പൂമിഴി നീട്ടുമ്പോൾ
നാടൻ കാറ്റിൽ നറുമണം
ലാലാ ലാലാ ലലലല
രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ
ആടിപ്പാടാൻ നീയും പോരാമോ

മാനത്തേ മാറാപ്പിൽ നിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പു പേറുന്നു രാവ്
മാനത്തേ മാറാപ്പിൽ നിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പു പേറുന്നു രാവ്
വെള്ളിപ്പൂവാമ്പൽ ചെണ്ടിലിരുന്ന്
കാറ്റിന്നതു പറഞ്ഞാടി
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോൾ
മൂളിപ്പോയി പരിമളം
ലാലാ ലാലാ ലലലല
രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ
ആടിപ്പാടാൻ നീയും പോരാമോ
ആരിയങ്കാവിൽ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പൽപ്പൂവിൻ്റെ
തേൻ നുകർന്നേ വരാം
ചെല്ലപ്പൂഞ്ചെണ്ടൊന്നു കൂടെ കൊണ്ടും വരാം
ലാലാ ല ല ല ലാലാലാ
ലാലാ ല ല ല ലാലാലാ

WRITERS

SHIBU CHAKRAVARTHY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other