പൂവിളി ഇല്ലെങ്കിലും പൂക്കളം ഇല്ലെങ്കിലും
പെണ്ണേ നീ വന്നാൽ പൊന്നോണം
പോയൊരു കാലത്തിൻ ഓമൽ സ്മൃതികളിൽ
നേർത്തൊരു മോഹത്തിൻ പൊൻതൂവൽ തഴുകുമ്പോൾ
പൂത്തൊരു സ്വപ്നത്തിൻ പൊന്നൂഞ്ഞാൽ പടിമേലെ
പൂവിളി ഇല്ലെങ്കിലും പൂക്കളം ഇല്ലെങ്കിലും
പെണ്ണേ നീ വന്നാൽ പൊന്നോണം
നീ വരും നേരത്ത് ഓണനിലാവിതൾ
ഓർത്തൊരു പാട്ടിന്റെ തേൻചോരുമീണങ്ങൾ
പൊന്നേ നിനക്കായി തേടി ഞാൻ
കാത്തൊരു സ്നേഹത്തിൻ കാൽത്തളനാദങ്ങൾ
കതിരണിയാനായി പെണ്ണേ നീ വായോ
പൂവിളി ഇല്ലെങ്കിലും പൂക്കളം ഇല്ലെങ്കിലും
പെണ്ണേ നീ വന്നാൽ പൊന്നോണം