പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
ഓരോരോ വാക്കിലും നീയാണെൻ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
ജീവൻ്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ
പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
റ്റാ ര റ്റ റ്റ രാ റ്റാ ര റ്റ റ്റ രാ റ്റാ ര റ്റ റ്റ രാ
കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
നിൻ മൊഴി തൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ