LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Lokam Mayakathilo

Apple Music logo
Deezer logo
Spotify logo
Lyrics
ലോകം മയക്കത്തിലോ
നാം എല്ലാം ഉറക്കത്തിലോ
ദേഹം നടുക്കത്തിലോ
നാം എല്ലാം പാതാളത്തിലോ ലോ ലോ
മയക്കത്തിലോ
നാം എല്ലാം ഉറക്കത്തിലോ
ദേഹം നടുക്കത്തിലോ
നാം എല്ലാം പാതാളത്തിലോ ലോ ലോ

എൻ്റെ നിൻ്റെ
ജാതി വർഗ്ഗം ലിംഗം മതം
പേര് പറഞ്ഞു
നമ്മൾ തമ്മിലും വാദം
പണം പിണം ഭാഷ ദേശം
ഭ്രഷ്ടനാകുന്നു പലരെയും ദ്വേഷം
നന്മ തൻ നീർച്ചാൽ എവിടെയാണോ
നേരിൻ്റെ ഒരു തുള്ളി ജലം നീ കണ്ടോ
കാർമേഘങ്ങൾ അകലെ അകലെ അകലെ
ഉറവകൾ വറ്റി മഴ പെയ്യുമോ ആവോ
ഞാനും നീയും നടുകടലിലാണോ
ജനം അത് ഇപ്പോൾ നരകത്തിൽ ആണോ
ലോകം മൊത്തം മയക്കത്തിലാണോ
Or അങ്ങനെ നടിക്കുന്നതാണോ
ലോകം

ഓരോ ദിവസം ഞാൻ എഴുന്നേൽക്കുമ്പോഴും
പുതിയ അമ്പരപ്പിക്കുന്ന വാർത്തകൾ
മാധ്യമങ്ങൾ നിറയെ
നമ്മൾ കേൾക്കുന്നതിലും കാണുന്നതിലും
എത്ര മാത്രം സത്യം ഉണ്ട്
ദൈവത്തിൻ്റെ മാത്രം അറിവേ
ഒറ്റ രാത്രി കൊണ്ട് മാറ്റി എഴുതിയ
നിയമഘടനകൾ
ജനാധിപത്യം എവിടെ
സ്വതന്ത്രരെന്ന് പറയും പക്ഷേ
ഭൂരിപക്ഷം പേരും
അടിമത്തത്തിൻ്റെ ഇരയേ
സ്വച്ഛാധിപത്യത്തിലേയ്ക്ക്
വീണു കൊണ്ടിരിക്കും പ്രിയ ജനമേ
കണ്ണടച്ച് മയങ്ങരുത്
കള്ളന്മാരെ നമ്പരുത്
വാഗ്ദാനങ്ങൾ പലതും
തരും എന്ന് പറഞ്ഞു ഒരുത്തൻ
വാതിൽക്കൽ നിൽപ്പുണ്ട്
വീടിനുള്ളിൽ കയറ്റരുത്
ഈ രാജ്യം കുതിക്കുന്നത്
ഉന്നതങ്ങളിലേക്കോ അതോ
പോരായ്മകളുടെ പടുകുഴിയിലേക്കോ
എന്ത് കൊണ്ട് ഇത്രയധികമാളുകൾ
തെരുവിൽ ഇറങ്ങുന്നു
എന്ത് കൊണ്ട് യുവജനം
മുദ്രാവാക്യം മുഴക്കുന്നു
കാര്യങ്ങൾ പറഞ്ഞു തുടങ്ങ്യാൽ
തീരാത്ത പലതുണ്ട്
മത വിദ്വേഷം പടർത്തുന്നവർ
ഇവിടെ പലരുണ്ട്
ഈ രാജ്യത്തിൻ്റെ സമാധാനം കെടുത്തിയവൻ്റെ
തന്തക്ക് വിളിക്കാൻ ഇവിടെ
എത്ര പേർക്ക് ധൈര്യം ഉണ്ട്

ലോകം മയക്കത്തിലോ
നാം എല്ലാം ഉറക്കത്തിലോ
ദേഹം നടുക്കത്തിലോ
നാം എല്ലാം പാതാളത്തിലോ ലോ ലോ
മയക്കത്തിലോ
നാം എല്ലാം ഉറക്കത്തിലോ
ദേഹം നടുക്കത്തിലോ
നാം എല്ലാം പാതാളത്തിലോ ലോ ലോ

മനസ്സത് കട്ടി തരിയില്ല അൻപ്
പലവിധ കൊല ചിരി ദൃഷ്ടി കൂർമ്പ്
പച്ച ഇറച്ചി വിഴുങ്ങും നരഭോജി നോമ്പ്
ഇഷ്ടപ്പെട്ടില്ലേലു നീ മാറി double ഒയമ്പ്
ചതിയുടെ കേസ് കേട്ടുയില്ല തുമ്പ്
തിന്നിട്ടെല്ലിൻ്റെ ഇടയില് കയറിയോ കമ്പ്
നടുവിരൽ കാട്ടില്ല hands down thumb
Popcorn തിന്നു ഇളിച്ചു കാണും പെരൻപ്
പഠനം പ്രഹസനം മേശക്ക് കീഴെ lamp
ക്ലാസ് മുറി വിഷമയം താഴെന്ന് പാമ്പ്
പിഴുതെറിഞ്ഞു പ്രതീക്ഷകളാമി നാമ്പ്
വളച്ചൊടിക്കും ചരിതം ചിതൽലരിച്ച കാമ്പ്
ദേ ഇങ്ങു നോക്ക്
സ്വർഗം ഇവിടെ നരകം ഇവിടെ
ഇടയിലുള്ള സ്ഥലവും ഇവിടെ
ഭൂമിയിൽ നീ എന്തൊന്നു ചെയ്യുവാ
കർമ്മ പാകിസ്ഥാൻ വിട്ട റോക്കറ്റ് പോലെ
കറങ്ങി തിരിഞ്ഞു
വിട്ടവൻ്റെ മൂട്ടിലേക്ക് തന്നെ ഓടി കേറുവാ

ഭയം അറിയാതിരു കണ്ണാലേ
മുഷ്ടി ചുരുട്ടണ കയ്യാലേ
നേരിനെ അറിയാം വാക്കാലേ
ഉണർത്തിടാം ഉണർത്തിടാം
ഇവിടെ പടരണം ഈ വർണ്ണം
ഇവിടെ തുടരണമീ ഘോഷം
ഇവിടെ മുഴങ്ങണം ഈ ശബ്ദം
ഉണർത്തിടാം ഇനി
കാത്തിരിക്കുന്നപോൽ
നല്ലൊരു ലോകം പുലരണം
അവിടെയും ഇവിടെയും
എങ്ങും പുഞ്ചിരി തൂകണം
കരയുവാൻ ഇഷ്ടമില്ല എല്ലാവർക്കും നേടണം
കഷ്ടവും നഷ്ടവും എങ്ങും ഇല്ലാതാവണം

കൊതിയോടെ കൂടെ കൂട്ടിടാം
കണ്മണിയായ് കണ്ണിൽ കാത്തിടാം
ലോകത്തെ തന്നെ ഉണർത്തിടാം പൊന്നേ

ലോകം മയക്കത്തിലോ
നാം എല്ലാം ഉറക്കത്തിലോ
ദേഹം നടുക്കത്തിലോ
നാം എല്ലാം പാതാളത്തിലോ ലോ ലോ
മയക്കത്തിലോ
നാം എല്ലാം ഉറക്കത്തിലോ
ദേഹം നടുക്കത്തിലോ
നാം എല്ലാം പാതാളത്തിലോ ലോ ലോ

WRITERS

Fejo, Danny Varghese, Diligent Blesslee, Febin Joseph

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup Icon
Theme

None