LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanakkuyilin Male

Apple Music logo
Deezer logo
Spotify logo
Lyrics
കാണാക്കുയിലിൻ പാട്ടിന്ന്
കാതിൽ കേൾക്കും നേരത്ത്
പൊന്നുയലാടുന്നുണ്ടുള്ളിൽ പോയ
പൊന്നോണ നാളും മാന്തോപ്പും
കാണാക്കുയിലിൻ പാട്ടിന്ന്
കാതിൽ കേൾക്കും നേരത്ത്
പൊന്നുയലാടുന്നുണ്ടുള്ളിൽ പോയ
പൊന്നോണ നാളും മാന്തോപ്പും
കാണാക്കൊമ്പിൽ മാങ്കൊമ്പിൽ
കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണ വെയിലു പരന്നിട്ടും
ഇന്നും എന്തെന്നെ കാണാൻ വന്നീല
കാണാക്കുയിലിൻ പാട്ടിന്നു
കാതിൽ കേൾക്കും നേരത്ത്
പൊന്നുയലാടുന്നുണ്ടുള്ളിൽ പോയ
പൊന്നോണ നാളും മാന്തോപ്പും

പിച്ചിപ്പൂവുകൾ തുന്നിച്ചേർത്ത
പച്ചപ്പട്ടു പാവാട ചുറ്റി
പൊട്ടിച്ചിരി മുത്തുകൾ വിതറി
എന്നെ ചുറ്റിനടന്നൊരുവൾ
ഉച്ചക്കിത്തിരി തണലും തേടി
ചുറ്റിനടന്നോരിളം കാറ്റേ
ചക്കരമാവിൻ കൊമ്പു കുലുക്കാൻ
എന്തേ നീയിന്നെത്താത്തു
കത്തിച്ചുവെച്ച വിളക്ക്
കർക്കിടക്കാറ്റിലണഞ്ഞു
മനസിൻ്റെ മാന്തളിരിന്മേൽ
ഇന്നും ഒരു മിഴിനീർക്കണമുണ്ട്
കാണാക്കുയിലിൻ പാട്ടിന്ന്
കാതിൽ കേൾക്കും നേരത്ത്
പൊന്നുയലാടുന്നുണ്ടുള്ളിൽ പോയ
പൊന്നോണനാളും മാന്തോപ്പും

അസ്ഥിത്തറയിലെ മന്ദാരങ്ങൾ
ഇന്നും പൂക്കൾ വിടർത്താറുണ്ട്
അസ്തമയം വന്നിട്ടിവിടെ
അന്തിത്തിരികൾ കൊളുത്താറുണ്ട്
അസ്ഥിത്തറയിലെ മന്ദാരങ്ങൾ
ഇന്നും പൂക്കൾ വിടർത്താറുണ്ട്
അസ്തമയം വന്നിട്ടിവിടെ
അന്തിത്തിരികൾ കൊളുത്താറുണ്ട്
അച്ഛൻ്റെ സ്നേഹത്തിൻ്റെ
കൈവിരൽത്തുമ്പിൽ തൂങ്ങി
ബാല്യത്തിൻ മുറ്റത്തിന്നും
ഞങ്ങൾ നടക്കാനിറങ്ങാറുണ്ട്
കാണാക്കുയിലിൻ പാട്ടിന്ന്
കാതിൽ കേൾക്കും നേരത്ത്
പൊന്നുയലാടുന്നുണ്ടുള്ളിൽ പോയ
പൊന്നോണനാളും മാന്തോപ്പും
കാണാക്കൊമ്പിൽ മാങ്കൊമ്പിൽ
കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണ വെയിലു പരന്നിട്ടും
ഇന്നും എന്തെന്നെ കാണാൻ വന്നീല
കാണാക്കുയിലിൻ പാട്ടിന്ന്
കാതിൽ കേൾക്കും നേരത്ത്
പൊന്നുയലാടുന്നുണ്ടുള്ളിൽ പോയ
പൊന്നോണ നാളും മാന്തോപ്പും

WRITERS

OUSEPPACHAN, Shibu Chakravarthi

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist