LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mayamanjalil

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ആ ആ

മായാമഞ്ചലിൽ ഇതുവഴിയേ (ആ)
പോകും തിങ്കളേ (ആ)
കാണാ തംബുരു തഴുകുമൊരു (ആ)
തൂവൽ തെന്നലേ (ആ)
ആരും പാടാത്ത പല്ലവി
കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ
മായാമഞ്ചലിൽ ഇതുവഴിയേ (ആ)
പോകും തിങ്കളേ (ആ)

എഴുതിരി വിളക്കിൻ്റെ മുമ്പിൽ
ചിരിതൂകി മലർത്താലം
കൊണ്ടുവന്നതാര്
എഴുതിരി വിളക്കിൻ്റെ മുമ്പിൽ
ചിരിതൂകി മലർത്താലം
കൊണ്ടുവന്നതാര്
കനകമഞ്ചാടി പോലെ

ആ ആആ
കനകമഞ്ചാടി പോലെ
അഴകുതൂകുമീ നേരം

ഏതൊരോർമ്മയിൽ നിന്നു നീ
ആരെ തേടുന്നു ഗോപികേ
കിനാവിലെ മനോഹരീ

മായാമഞ്ചലിൽ ഇതുവഴിയേ (ആ)
പോകും തിങ്കളേ (ആ)

ആ ആ ആ ആ

ആ ആ ആ ആ

ആ ആ ആ ആ

പൂനിലാവ് പെയ്യുമീറൻ
രാവിൽ കതിരാമ്പൽ
കുളിർപൊയ്ക നീന്തിവന്നതാര്
പൂനിലാവ് പെയ്യുമീറൻ
രാവിൽ കതിരാമ്പൽ
കുളിർപൊയ്ക നീന്തിവന്നതാര്

പവിഴമന്ദാരമാല
പ്രകൃതി നൽകുമീ നേരം

പവിഴമന്ദാരമാല
പ്രകൃതി നൽകുമീ നേരം

മോഹകുങ്കുമം പൂശി നീ
ആരെ തേടുന്നു ഗോപികേ
കിനാവിലെ സുമംഗലീ

മായാമഞ്ചലിൽ ഇതുവഴിയേ (ആ)
പോകും തിങ്കളേ (ആ)

കാണാ തംബുരു തഴുകുമൊരു
തൂവൽ തെന്നലേ (ആ)

ആരും പാടാത്ത പല്ലവി

കാതിൽ വീഴുമീ വേളയിൽ

കിനാവുപോൽ വരൂ വരൂ
മായാമഞ്ചലിൽ ഇതുവഴിയേ (ആ)
പോകും തിങ്കളേ (ആ)

WRITERS

P K GOPI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist