LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Naranga Paal

Apple Music logo
Deezer logo
Spotify logo
Lyrics
നാരങ്ങാ പാല് ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച പൂക്കൾ മഞ്ഞ
ഓടി വരുന്ന
ചാടി വരുന്ന
ഒടുക്കത്തെ കള്ളനെ പിടിച്ചോ

check check check
wah wah wah ( മ് )

വഴി വെട്ടി വഴി വെട്ടി വഴി വെട്ടി വന്നതാ
കഴിവൊട്ടും കുറവില്ല
കഴുത്തറ്റം ചങ്ങല (ചങ്ങല)
പിഴുത് എടുക്കാൻ ശ്രമിച്ചു
ഫലിച്ചില്ല വിങ്ങലാ (വിങ്ങലാ)
പഴുത്തു പുഴുത്ത പഴം
പറിച്ചങ്ങു തിന്നതാ (തിന്നതാ)
പൂത്ത പണം പൊത്തുന്ന
ഭൂതഗണം പറഞ്ഞു കൂരിരുട്ട്
വന്നിട്ട് കൂട്ടിരിക്ക്
പാതി വിരിഞ്ഞ പൂ പറിച്ചെടുത്തു കളഞ്ഞു
പുനർജനിക്കുന്നത് കണ്ടു പാത്തിരിക്ക്
ഇത് പണ്ടാരോ പറഞ്ഞ
പഴഞ്ചൊല്ലൊന്നും അല്ലാ
കണ്ടോരേം കാണാത്തൊരേം
വണങ്ങത്തും ഇല്ലാ
പണ്ടാരി ഞാൻ വെച്ചതു വിഴുങ്ങത്തും ഇല്ലാ
ഇണ്ടോ ഇല്ലാത്തവനോ തരം തിരിവില്ല
എൻ്റെ ചിന്താഗതിക്ക് ഞാൻ വിലയിടുകില്ലാ
പഴഞ്ചന്തക്കലിക്ക് ഒരുത്തൻ വിലയിടുകില്ലാ
ചന്തം നോക്കി തിരിഞ്ഞു വലയിടുകില്ല
ഒരു മന്ദമാരുതൻ ഒന്നും മല ഇടിക്കില്ലാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന് പറഞ്ഞവൻ ആരാ (ആരാ )
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന് ഹ ഹ ഹാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന്പറഞ്ഞവൻ ആരാ(ആരാ )
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന് പറഞ്ഞവൻ ആരാ
നന്നങ്ങാടി നീയോക്കെ നന്നായി പാടി
വന്നിട്ട് ഇഞ്ചുവടി പഠിപ്പിക്കും അംഗൻവാടി
പന്തം കാട്ടി വിളിക്കും ചന്തം കാട്ടി മയക്കും
അന്തം വിട്ടവൻ്റെ അന്തരംഗം വാടി
എൻ്റെ പതനം കണ്ടിളിച്ചവൻ അടക്കി ചിരി
പതഞ്ഞു തൂവുന്ന മനസടക്കി പിടി
പതിയെ തന്നെരിയുന്ന പടക്കത്തിരി
കതിന പൊട്ടുന്ന വരിവെടിക്ക് വെടി
ഞാൻ തിരിച്ചു വരുന്ന
വരവിൽ ഒക്കെയും ഭയന്ന്
എനിക്ക് മേൽ ഇട്ട് വച്ച
കടിഞ്ഞാണും മറന്ന്
അടി തെറ്റി പതിച്ചപ്പോൾ അടിത്തട്ടിൽ അടിഞ്ഞ്
അടവുകൾ പയറ്റി പയറ്റി ഇപ്പൊ തെളിഞ്ഞ്
തരാ നിനക്ക് തരാ നിനക്ക് തരാ
പരാതി വേണ്ട നരാധമൻ്റെ കല
കിരാതം എൻ്റെ കരാംഗുലിയിൽ കറ
വിരോധം എൻ്റെ വിഷാദത്തിന് മറ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന് പറഞ്ഞവൻ ആരാ(ആരാ )
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന് പറഞ്ഞവൻ ആരാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന് പറഞ്ഞവൻ ആരാ(ആരാ )
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാൻ ഒന്നും ആവില്ലയെന്ന് പറഞ്ഞവൻ ആരാ

WRITERS

GABRI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other