ശ്രീ പഴവങ്ങാടി ഗണപതേ നിന്നെ
കരുണാനിധേ നിൻ്റെ കമനീയ രൂപം
പ്രണവ സ്വരൂപമാം പൊൻ വിഗ്രഹം
ഉള്ളിലെപ്പോഴും പീയുഷം പെയ്തീടേണം
ശ്രീ പഴവങ്ങാടി ഗണപതേ നിന്നെ
പാണ്ടിയ നാട്ടിലെ പടയും കഴിഞ്ഞ്
വെന്നിക്കൊടിയായി അവരോടു കൂടി
അന്നിങ്ങെഴുന്നള്ളിയില്ലയോ നീ
ശ്രീ പഴവങ്ങാടി തന്നിലും തങ്ങിയില്ലേ
പൊന്നിനും പൊന്നായി വിളങ്ങിയില്ലേ
ശ്രീ പഴവങ്ങാടി ഗണപതേ നിന്നെ
നിത്യവും ഹോമവും ദീപാഞ്ജലിയും
ഭക്ത്യാ ഈ നാടൊരുക്കീടുന്നു
നിൻ മുന്നിൽ നേദ്യമായ് വച്ചിടുന്നു
പ്രണയത്തോടേകിടും തൃക്കാഴ്ച്ചയൊക്കെയും
ഐന്തരം മീട്ടി നീയേറ്റിടുന്നു
ഇപ്പുരം നിൻ കൃപ പോറ്റിടുന്നു
ശ്രീ പഴവങ്ങാടി ഗണപതേ നിന്നെ
ചെമ്മേ ചതുർത്ഥികൾ മലർ കൊണ്ടു മൂടി
അംബേ നീ കുളിർ കൊണ്ടിടുന്നു
ചിങ്ങ ചതുർത്ഥി നാൾ നീ ഊരു ചുറ്റാൻ
ആനപ്പുറത്തെഴുന്നള്ളിടുന്നു
താലപ്പൊലികളിൽ മേളപ്പൊലിമയിൽ
ഉള്ളം തെളിഞ്ഞു നീ തുള്ളിടുന്നു
പിള്ളയാർകോവിലിൽ ഉയിർത്തിടുന്നു
ശ്രീ പഴവങ്ങാടി ഗണപതേ നിന്നെ
നിത്യവും രാവിലെ തൊഴുകൈയുമായി ഞാൻ
അശുഭങ്ങൾ നീങ്ങിടാൻ അവിടുത്തെ മുന്നിൽ
തേങ്ങകൾ പ്രാർത്ഥിച്ചെറിഞ്ഞിടുന്നു
മിഥ്യ തൻ കാഠിന്യ ബന്ധനത്തിൽ നിന്നും
സത്യം പുറത്തേക്കു വന്നിടേണം
മുട്ടുകൾ പൊട്ടിച്ചിതറിടേണം
ശ്രീ പഴവങ്ങാടി ഗണപതേ നിന്നെ