LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ambadi Kanna

Apple Music logo
Deezer logo
Spotify logo
Lyrics
ആരാരോ ആരാരോ ആരോ ആരാരോ
ഉം ആ
അമ്പാടിക്കണ്ണാ നീയാട്
കാളിന്ദിയാറ്റിൽ നീരാട്
പൊന്നുണ്ണിക്കണ്ണാ നീയാട്
പൊന്മുള നാദം ചേർന്നാട്
വെണ്ണ കട്ടുണ്ണുന്ന കണ്ണാ നിൻ
കുഞ്ഞിളം കയ്യൊന്നു തൊട്ടോട്ടെ
പഞ്ചാര പുഞ്ചിരി കണ്ടോട്ടെ
പൂവുടൽ വാരി പുണർന്നോട്ടെ
അമ്പാടിക്കണ്ണാ നീയാട്
കാളിന്ദിയാറ്റിൽ നീരാട്
പൊന്നുണ്ണിക്കണ്ണാ നീയാട്
പൊന്മുള നാദം ചേർന്നാട്

ഉണ്ണിക്കൈ ചേർത്തമ്മ കൊഞ്ചിക്കും
ചെഞ്ചുണ്ടിൽ മുത്തത്താൽ ലാളിക്കും
നെഞ്ചോരം പാലൂട്ടി താരാട്ടും
കുഞ്ഞിക്കാൽ ചാഞ്ചാട്
രാവും പകലും അമ്മയ്ക്ക് പൊന്നുണ്ണി
പാൽമധുരം പോൽ ചേർന്നാട്
ഗോകുലപാലനെ നീയാട്
അമ്പാടിക്കണ്ണാ നീയാട്
കാളിന്ദിയാറ്റിൽ നീരാട്
പൊന്നുണ്ണിക്കണ്ണാ നീയാട്
പൊന്മുള നാദം ചേർന്നാട്

ഗോവർദ്ധനഗിരി നീയേന്തി
പാൽവർണ്ണ പുഞ്ചിരി നീ തൂകി
കാളിയമർദ്ദനം ചെയ്തു നീ
വാർമയിൽപ്പീലീ ചൂട്
കാലം തോറും കാക്കുവാനായി
തുണ ചെയ്യുവാനുണ്ണി നീയാട്
ആലിലക്കണ്ണാ നീയാട്
അമ്പാടിക്കണ്ണാ നീയാട്
കാളിന്ദിയാറ്റിൽ നീരാട്
പൊന്നുണ്ണിക്കണ്ണാ നീയാട്
പൊന്മുള നാദം ചേർന്നാട്
വെണ്ണ കട്ടുണ്ണുന്ന കണ്ണാ നിൻ
കുഞ്ഞിളം കയ്യൊന്നു തൊട്ടോട്ടെ
പഞ്ചാര പുഞ്ചിരി കണ്ടോട്ടെ
പൂവുടൽ വാരി പുണർന്നോട്ടെ
അമ്പാടിക്കണ്ണാ നീയാട്
കാളിന്ദിയാറ്റിൽ നീരാട്

WRITERS

Shyam Dharman, Sujeesh Vellani

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None