എൻ പ്രിയനേ നിൻ വഴികളിലൂടെ
നിന്നെ പുൽകുവാൻ ഒന്നു ചേരുവാൻ
നെഞ്ചോടു ചേർന്നു മയങ്ങുവാൻ
എൻ കൂന്തലാൽ നിന്നെ മൂടുവാൻ
എൻ പ്രിയനേ നിൻ വഴികളിലൂടെ
നിന്നെ പുൽകുവാൻ ഒന്നു ചേരുവാൻ
നെഞ്ചോടു ചേർന്നു മയങ്ങുവാൻ
എൻ കൂന്തലാൽ നിന്നെ മൂടുവാൻ
പാതിരാവിൽ പാലമരം പൂത്തുലയും
വേണുനാദം എൻ കാതിലൂറും കാതരമായ്
കാറ്റായ് വന്നു മഴയായ് വന്നു
സ്വപ്നങ്ങളിൽ നീ നർത്തനമാടി
പായ്‌വഞ്ചി പോലെ നീങ്ങിടുന്നു
ഉള്ളുരുകുന്നു കാലിടറുന്നു
മുന്നിൽ വരില്ലേ മനം നിറയെ
എൻ പ്രിയനേ നിൻ വഴികളിലൂടെ