LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Poonilaamazha Peythirangiya Rathri Mallikal Korkkam

Apple Music logo
Deezer logo
Spotify logo
Lyrics
പൂനിലാമഴ പെയ്തിറങ്ങിയ
രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു
രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളിൽ
പതിയെ വിടർന്നൊരു
ഭാവുകമരുളാം
പൂനിലാമഴ പെയ്തിറങ്ങിയ
രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു
രാഗമാലിക ചൂടാം

ഇമ്പം തുളുമ്പുമീണം
ഇനി നിൻ്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും
ഇമ്പം തുളുമ്പുമീണം
ഇനി നിൻ്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും

ആതിര പൊൻ നക്ഷത്രം
പൂവിതൾകുറി ചാർത്തുമ്പോൾ
അരികെ കനവിൻ തേരിറങ്ങുമ്പോൾ
പടരും പരാഗ സൗരഭം
പകരം തരും സ്വരം കഴിഞ്ഞു പാടാം

പൂനിലാമഴ പെയ്തിറങ്ങിയ
രാത്രി മല്ലികൾ കോർക്കാം

മാരിവില്ലൊളി വീണലിഞ്ഞൊരു
രാഗമാലിക ചൂടാം

ഓരോ വസന്തരാവും
പനിനീരണിഞ്ഞു നിൽക്കും
ഓരോ നിനവും നിറപറയോടെ
നിൻ കിളിവാതിലിലണയും
ഓരോ വസന്തരാവും
പനിനീരണിഞ്ഞു നിൽക്കും
ഓരോ നിനവും നിറപറയോടെ
നിൻ കിളിവാതിലിലണയും

കാൽചിലമ്പു കിലുങ്ങുമ്പോൾ
കൈവള ചിരി ചിന്നുമ്പോൾ
കണികണ്ടുണരാൻ നീയൊരുങ്ങുമ്പോൾ
പറയാൻ മറന്ന വാക്കുകൾ
പകരം തരും ലയം പതിയെ പാടാം

പൂനിലാമഴ പെയ്തിറങ്ങിയ
രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു
രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളിൽ
പതിയെ വിടർന്നൊരു ഭാവുകമരുളാം

രാര രാരര രാര രാരര രാര രാരര രാര
രാര രാരര രാര രാരര രാര രാരര രാര

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None