ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദളമായ്
നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ
ആകാശംചൊരിയും നിറതാരങ്ങളുമായി
ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ
പോക്കുവെയിൽ ഉം പൂക്കുലപോൽ ഉം
ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ
അവയെല്ലാം ഒരുപോലെ ഉണരാറായ്
അവയെല്ലാം പൊഴിയുന്നു പ്രിയമോടെ
പണ്ടേ നീയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ
സ്നേഹത്തിൻ തേൻകൊണ്ടുവന്നേ
അറിയാതെ അരികിൽ തിരപോൽ വരുമോ
കടലായ് കരയായ് പ്രണയം പകരാം
ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ
ആകാശം ചൊരിയും നിറതാരങ്ങളുമായി
ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
റ്റ ന ന നാ റ്റ ന ന നാ നാ ന നാ ന നാ ന റ്റ ന ന നാ റ്റ ന ന നാ നാ ന നാ ന നാ ന